സ​മാ​ശ്വാ​സനി​ധി വി​ത​ര​ണം
Friday, December 9, 2022 10:25 PM IST
തീ​ക്കോ​യി: തീക്കോയി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ അം​ഗ​ങ്ങ​ളി​ൽ മാ​ര​ക രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച 63 പേ​ർ​ക്ക് സം​സ്ഥാ​ന സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ അം​ഗ സ​മാ​ശ്വാ​സനി​ധി​യി​ൽനി​ന്നും അ​നു​വ​ദി​ച്ച ധ​ന​സ​ഹാ​യം ഇന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. അം​ഗ ​സ​മാ​ശ്വാ​സനി​ധി​യു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​ഐ. ബേ​ബി മു​ത്ത​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷോ​ണ്‍ ജോ​ർ​ജ്, പി.​ആ​ർ. അ​നു​പ​മ, ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന ഗോ​പാ​ല​ൻ, തീ​ക്കോ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സി. ജ​യിം​സ്, കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്ട​ർ ഫി​ലി​പ്പ് കു​ഴി​കു​ളം, സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ജോ​ണ്‍​സ​ണ്‍ പു​ളി​ക്കീ​ൽ, സ​ഹ​ക​ര​ണസം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ പി.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഓ​ഡി​റ്റ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഡാ​ർ​ലിം​ഗ് ചെ​റി​യാ​ൻ, ഭ​ര​ണസ​മി​തിയം​ഗ​ങ്ങ​ൾ, വി​വി​ധ രാ​ഷ‌്ട്രീയ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.