അ​നു​മോ​ദി​ച്ചു
Friday, December 9, 2022 10:23 PM IST
പെ​രു​വ​ന്താ​നം: സം​സ്ഥാ​ന സ്കൂ​ൾ​കാ​യി​ക മേ​ള​യി​ൽ സീ​നി​യ​ർ വി​ഭാ​ഗം ആ​ൺ​കു​ട്ടി​ക​ളു​ടെ 800 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യ പെ​രു​വ​ന്താ​നം സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ ആ​ന്‍റോ ആ​ന്‍റ​ണി​യെ അ​നു​മോ​ദി​ച്ചു. ഇ​ടു​ക്കി ജി​ല്ലാ​ത​ല കാ​യി​കമേ​ള​യി​ൽ നാ​ലിന​ത്തി​ൽ ​സ്വ​ർ​ണം നേ​ടി ബെ​സ്റ്റ് അ​ത്‌​ല​റ്റ് പ​ട്ടം നേ​ടി​യി​രു​ന്നു. സം​സ്ഥാ​നത​ല​ത്തി​ൽ 400 മീ​റ്റ​റി​ൽ ആ​റാംസ്ഥാ​ന​വും ല​ഭി​ച്ചു. പ​രി​ശീ​ല​ക​രാ​യ സ​ന്തോ​ഷ് ജോ​ർ​ജ്, വി​നോ​ഭ സ​നീ​ഷ് എ​ന്നി​വ​രെ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് നെ​ല്ലൂ​ർ​കാ​ലാ​യി​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ മി​നി ഏ​ബ്ര​ഹാം, വാ​ർ​ഡ് മെം​ബ​ർ ഗ്രേ​സി ജോ​സ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ജു പ​വ്വ​ത്ത്, അ​ധ്യാ​പ​ക​ൻ ബി​ജു​മോ​ൻ പി. ​ജോ​ർ​ജ്, അ​ല​ൻ ബി​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.