പ​റ​ഞ്ഞു മ​ടു​ത്തു; പൈ​പ്പ് പൊ​ട്ടി വെ​ള്ള​മ​ത്ര​യും റോ​ഡി​ൽ
Friday, December 9, 2022 10:23 PM IST
എ​രു​മേ​ലി: ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി എ​രു​മേ​ലി ടൗ​ണി​നു സ​മീ​പം പ​ട്ടാ​ണി​യി​ൽ ഫൈ​സ​ൽ രാ​വി​ലെ ഫോ​ണി​ൽ വി​ളി​ക്കു​ക​യാ​ണ്‌ ജ​ല അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​രെ. വീ​ടി​നു മു​ന്നി​ൽ റോ​ഡി​ൽ പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​യി ഒ​ഴു​കു​ന്നെ​ന്നു ഫൈ​സ​ൽ അ​റി​യി​ക്കും. ശ​രി, വ​രാം, ശ​രി​യാ​ക്കാം എ​ന്നി​ങ്ങ​നെ മ​റു​പ​ടി ല​ഭി​ക്കും.
ര​ണ്ടും മൂ​ന്നും ത​വ​ണ വി​ളി​ച്ചാ​ലാ​ണ് കോ​ൾ അ​റ്റ​ൻ​ഡ് ചെ​യ്യു​ക. വ​രാം, പ​രി​ഹ​രി​ക്കാം എ​ന്ന മ​റു​പ​ടി​യ​ല്ലാ​തെ ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നു ഫൈ​സ​ൽ പ​റ​യു​ന്നു. എ​രു​മേ​ലി സ​മ​ഗ്ര കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ജ​ല​വി​ത​ര​ണ പൈപ്പാണ് ദി​വ​സ​ങ്ങ​ളാ​യി പൊ​ട്ടി​യൊ​ലി​ച്ചു റോ​ഡി​ലൂ​ടെ വെ​ള്ളം പാ​ഴാകു​ന്ന​ത്. അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര പ​രി​ഹാ​രം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.