നി​ക്കാ​ട് ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ മൂ​ന്നു നാ​ട​ക​ങ്ങ​ൾ ഇ​ന്നു അ​ര​ങ്ങേ​റും
Friday, December 9, 2022 10:23 PM IST
ആ​നി​ക്കാ​ട് ഈ​സ്റ്റ്: ആ​നി​ക്കാ​ട് വ്യാ​കു​ല​മാ​ത ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്‌ ഇ​ട​വ​കാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ആ​നി​ക്കാ​ട് നാ​ട​ക​വേ​ദി​യു​ടെ മൂ​ന്നു നാ​ട​ക​ങ്ങ​ൾ ഇ​ന്നു രാ​ത്രി 7.30 മു​ത​ൽ അ​ര​ങ്ങേ​റും. ച​രി​ത്ര​ത്തി​ലെ ക്രൂ​ര​നാ​യ ഹെ​റോ​ദേ​സ് രാ​ജാ​വി​ന്‍റെ ക​ഥ​യോ​ടൊ​പ്പം ഭ്രൂ​ണ ഹ​ത്യ​ക്കെ​തി​രെ ശ​ക്ത​മാ​യ സ​ന്ദേ​ശം ന​ൽ​കു​ന്ന നാ​ട​ക​മാ​ണ് ഹെ​റോ​ദേ​സി​നു മ​ര​ണ​മി​ല്ല എ​ന്ന ല​ഘു​നാ​ട​കം. ഇ​റ്റ​ലി​യി​ൽനി​ന്നു​ള്ള വി​ശു​ദ്ധ​യാ​യ മ​രി​യ ഗൊ​രേ​ത്തി​യു​ടെ ജീ​വി​ത​ത്തി​ന്‍റെ ഹൃ​ദ​യസ്പ​ർ​ശി​യാ​യ അ​വ​ത​ര​ണ​മാ​ണ് വി​ശു​ദ്ധ മ​രി​യ ഗൊ​രേ​ത്തി എ​ന്ന നാ​ട​കം. മ​ദ​ർ തെ​രേ​സ​യു​ടെ ജീ​വി​ത​ത്തി​ലെ ഏ​താ​നും ഏ​ടു​ക​ൾ കോ​ർ​ത്തി​ണ​ക്കി സം​ഭ​വബ​ഹു​ല​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്നു വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ എ​ന്ന നാ​ട​കം. നാ​ട​കാ​വി​ഷ്കാ​രം രാ​ജു കു​ന്ന​ക്കാ​ട്ടും സം​വി​ധാ​നം ബെ​ന്നി ആ​നി​ക്കാ​ടും സാ​ങ്കേ​തി​ക സ​ഹാ​യം ക്രി​സ് ബാ​ബു​വു​മാ​ണ്.
ബെ​ന്നി ആ​നി​ക്കാ​ട്, രാ​ജു കു​ന്ന​ക്കാ​ട്ട്, ജെ​സ​മ്മ സി​ബി പാ​ണ്ടി​യ​പ്പ​ള്ളി​ൽ, ആ​ഗ്ന​സ് സോ​ണി ന​രി​മ​ല​ക്ക​ര, ബേ​ബി​ച്ച​ൻ മാ​ണി​പ​റ​മ്പി​ൽ, മാ​ത്യു ഞാ​യ​ർ​കു​ളം, ജോ​സ് വെ​ള്ളാ​പ്പ​ള്ളി, ക്രി​സ്റ്റോ മാ​ത്യു മ​ണി​യ​ങ്ങാ​ട്ട്, ഫി​ലി​പ്പ് പു​ത്ത​ൻ​പു​ര​ക്ക​ൽ, ജി​ന്‍റോ കാ​ട്ടൂ​ർ, ജി​ൽ​സ് വ​ള്ളോ​ത്യാ​മ​ല, സാ​ബു പ​റ​മ്പു​കാ​ട്ടി​ൽ, ജെ​യ്‌​മോ​ൻ വ​രി​ക്ക​മു​ണ്ട​യി​ൽ, റ്റോ​മി പു​ത്ത​ൻ​പു​ര​ക്ക​ൽ, ജോ​യി​ച്ച​ൻ ക​ള​ത്തി​ക്കാ​ട്ടി​ൽ, റി​ജു തോ​ട്ടു​പു​റം, ബാ​ബു പ​റ​മ്പു​കാ​ട്ടി​ൽ, റാ​ണി സു​നി​ൽ മു​ള്ള​ൻ​കു​ഴി​യി​ൽ, ലൈ​സ​മ്മ പാ​ലാ​ക്കു​ന്നേ​ൽ, ഷി​നി ജോ​സ് മ​ണി​യ​ങ്ങാ​ട്ട്, ഷി​ജി ദി​ലീ​പ് പ​ഴ​യ​പ​റ​മ്പി​ൽ, ഐ​റി​ൻ സാ​ബു എ​ന്നി​വ​രാ​ണ് അ​ഭി​നേ​താ​ക്ക​ൾ.