വാ​ഹ​ന​ത്തി​ന്‍റെ ഹോ​ണ​ടി കേ​ട്ട് വി​ര​ണ്ടോ​ടി​യ ആ​ന പ​രി​ഭ്രാ​ന്തി പ​ര​ത്തി
Friday, December 9, 2022 1:07 AM IST
വൈ​​ക്കം: വാ​​ഹ​​ന​​ത്തി​​ന്‍റെ ഹോ​​ണ​​ടി കേ​​ട്ട് പ​​രി​​ഭ്രാ​​ന്ത​​നാ​​യി ആ​​ന​​വി​​ര​​ണ്ടോ​​ടി​​യ​​ത് പ​​രി​​ഭ്രാ​​ന്തി പ​​ര​​ത്തി. ആ​​ന​​യെ പാ​​പ്പാ​​ൻ​​മാ​​ർ മി​​നി​​ട്ടു​​ക​​ൾ​​ക്ക​​കം ത​​ള​​ച്ച​​തി​​നാ​​ൽ അ​​നി​​ഷ്ട സം​​ഭ​​വ​​ങ്ങ​​ളു​​ണ്ടാ​​യി​​ല്ല. ഉ​​ദ​​യ​​നാ​​പു​​രം ക്ഷേ​​ത്ര​​ത്തി​​ലെ കാ​​ർ​​ത്തി​​ക മ​​ഹോ​​ത്സ​​വ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് വൈ​​ക്കം മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​ൽ ന​​ട​​ക്കു​​ന്ന കൂ​​ടി​​പ്പൂ​​ജ വി​​ള​​ക്കി​​ന് എ​​ഴു​​ന്ന​​ള്ളി​​ക്കാ​​നാ​​യി കൊ​​ണ്ടു​​വ​​ന്ന അ​​മ്പാ​​ടി ബാ​​ല​​നാ​​രാ​​യ​​ണ​​നെ​​ന്ന ആ​​ന​​യാ​​ണ് വി​​ര​​ണ്ട് ഓ​​ടി​​യ​​ത്.

ഉ​​ദ​​യ​​നാ​​പു​​ര​​ത്തു​നി​​ന്ന് വൈ​​ക്കം ക്ഷേ​​ത്ര​​ത്തി​​ലേ​​ക്ക് രാ​​വി​​ലെ പ​​ത്തോ​​ടെ​​കൊ​​ണ്ടു​വ​​ന്ന ആ​​ന വ​​ലി​​യ​​ക​​വ​​ല​​യ്ക്ക് വ​​ട​​ക്കു​​ഭാ​​ഗ​​ത്തു നാ​​ഗം​​പൂ​​ഴി​​മ​​ന​​യ്ക്ക് സ​​മീ​​പ​​ത്തെത്തി​​യ​​പ്പോ​​ൾ വാ​​ഹ​​ന​​ത്തി​ന്‍റെ ഹോ​​ണ​​ടി കേ​​ട്ട് റോ​​ഡി​​ലൂ​​ടെ മൂ​​ന്നോ​​ട്ട് ഓ​​ടു​​ക​​യാ​​യി​​രു​​ന്നു.

നി​​ര​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന​​വ​​രേ​​യും വാ​​ഹ​​ന യാ​​ത്രി​​ക​​രെ​​യും പ​​രി​​ഭ്രാ​​ന്തി​​യി​​ലാ​​ക്കി പാ​​ഞ്ഞ ആ​​ന​​യെ വ​​ലി​​യ​​ക​​വ​​ല ശാ​​സ്താ​ക്ഷേ​​ത്ര​​ത്തി​​ന് സ​​മീ​​പ​​ത്തെ​​ത്തി​​യ​​പ്പോ​​ൾ പാ​​പ്പാ​​ൻ മാ​​ർ കൂ​​ച്ചു​​വി​​ല​​ങ്ങും ച​​ങ്ങ​​ല​​യു​​മി​​ട്ട് ത​​ള​​ച്ചു. ആ​​ന​​യെ ത​​ള​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​ൽ ര​​ണ്ടാം പാ​​പ്പാ​​ന് ച​​ങ്ങ​​ല ഉ​​ര​​ഞ്ഞ് കാ​​ലി​​ന് പ​​രി​​ക്കേ​​റ്റു.