മോ​നി​പ്പ​ള്ളി മോ​ട്ടോർ വെ​ഹി​ക്കി​ള്‍ ടെ​സ്റ്റിം​ഗ് സെ​ന്‍റ​ര്‍: മന്ത്രിയുമായി എം​എ​ല്‍​എ ചർച്ച നടത്തി
Friday, December 9, 2022 1:07 AM IST
ക​​ടു​​ത്തു​​രു​​ത്തി: ഉ​​ഴ​​വൂ​​ര്‍ ജോ​​യി​​ന്‍റ് റീ​​ജ​ണ​​ല്‍ ട്രാ​​ന്‍​സ്‌​​പോ​​ര്‍​ട്ട് ഓ​​ഫീ​​സി​​ന്‍റെ കീ​​ഴി​​ല്‍ മോ​​നി​​പ്പ​​ള്ളി ക​​ല്ലി​​ടു​​ക്കി​​യി​​ലു​​ള്ള മോ​​ട്ടോര്‍ വെ​​ഹി​​ക്കി​​ള്‍ ടെ​​സ്റ്റിം​​ഗ് സെ​​ന്‍റ​ര്‍ പ്ര​​വ​​ര്‍​ത്ത​​ന​​സ​​ജ്ജ​​മാ​​ക്കു​​ന്ന​​തി​​ന് സ​​ര്‍​ക്കാ​​ര്‍ ന​​ട​​പ​​ടി​​ക്കാ​​യി മ​​ന്ത്രി ആ​​ന്‍റ​ണി രാ​​ജു​​വു​​മാ​​യി ച​​ര്‍​ച്ച ന​​ട​​ത്തി മോ​​ന്‍​സ് ജോ​​സ​​ഫ് എം​​എ​​ല്‍​എ.

വി​​വി​​ധ സാ​​ങ്കേ​​തി​​ക പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ടാ​​ത്ത​​തു​​മൂ​​ലം ഒ​​രു വ​​ര്‍​ഷ​​ത്തി​​ല​​ധി​​ക​​മാ​​യി മോ​​നി​​പ്പ​​ള്ളി സെ​​ന്‍റ​ര്‍ അ​​ട​​ച്ചു​​പൂ​​ട്ടി​​യ അ​​വ​​സ്ഥ​​യി​​ലാ​​ണെ​​ന്ന് എം​​എ​​ല്‍​എ ചൂ​​ണ്ടി​​ക്കാ​​ട്ടി. നി​​ല​​വി​​ലു​​ള്ള പ്ര​​തി​​സ​​ന്ധി പ​​രി​​ഹ​​രി​​ക്കു​​ന്ന​​തോ​​ടൊ​​പ്പം ഭാ​​വി​​യി​​ലേ​​ക്ക് പു​​തി​​യ വി​​ക​​സ​​ന പ​​ദ്ധ​​തി മോ​​നി​​പ്പ​​ള്ളി​​യി​​ല്‍ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നും എം​​എ​​ല്‍​എ ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഇ​​തു​​സം​​ബ​​ന്ധി​​ച്ചു ഒ​​രാ​​ഴ്ച്ച​​യ്ക്ക​​കം അ​​ടി​​യ​​ന്ത​​ര റി​​പ്പോ​​ര്‍​ട്ട് സ​​മ​​ര്‍​പ്പി​ക്കാ​​ന്‍ ട്രാ​​ന്‍​സ്‌​​പോ​​ര്‍​ട്ട് ക​​മ്മീ​​ഷ​​ണ​​ര്‍ ശ്രീ​​ജി​​ത്തി​​നെ​​യും അ​​സി​​സ്റ്റ​​ന്‍റ് ട്രാ​​ന്‍​സ്‌​​പോ​​ര്‍​ട്ട് ക​​മ്മീ​​ഷ​​ണ​​ര്‍ പ്ര​​മോ​​ദ് ശ​​ങ്ക​​റെ​​യും മ​​ന്ത്രി ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി.

ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ അ​​ടി​​യ​​ന്ത​​ര ഇ​​ട​​പെ​​ട​​ല്‍ ഗ​​താ​​ഗ​​ത വ​​കു​​പ്പി​​ന്‍റെ​​യും സ​​ര്‍​ക്കാ​​രി​​ന്‍റെ​യും ഭാ​​ഗ​​ത്തു​​നി​​ന്ന് ഉ​​ണ്ടാ​​കു​​മെ​​ന്ന് മ​​ന്ത്രി ഉ​​റ​​പ്പ് ന​​ല്‍​കി​​യ​​താ​​യും മോ​​ന്‍​സ് ജോ​​സ​​ഫ് അ​​റി​​യി​​ച്ചു. മോ​​നി​​പ്പ​​ള്ളി സെ​​ന്‍റ​​റി​​നോ​​ട് ചേ​​ര്‍​ന്നു​​ള്ള സ്ഥ​​ല​​വാ​​സി​​ക​​ളു​​ടെ പ​​രാ​​തി​​ക​​ളും പ​​രി​​ശോ​​ധി​​ക്ക​​ാന്‍ മ​​ന്ത്രി ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍​ക്ക് നി​​ര്‍​ദേ​​ശം ന​​ല്‍​കി.