റോ​ഡി​ല്‍ ശ​യ​ന പ്ര​ദ​ക്ഷി​ണ സ​മ​ര​വു​മാ​യി പ​ഞ്ചാ​യ​ത്തം​ഗം
Wednesday, December 7, 2022 11:31 PM IST
നീ​ണ്ടൂ​ര്‍: നീ​ണ്ടൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​മു​ട്ടം-​പ​ന്ന​ക്ക​ല്‍ റോ​ഡി​ന്‍റെ പ​ണി പു​നഃ​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു അ​ഞ്ചാം വാ​ര്‍ഡം​ഗം സൗ​മ്യ വി​നീ​ഷ് റോ​ഡി​ല്‍ ശ​യ​ന പ്ര​ദ​ക്ഷി​ണ സ​മ​രം ന​ട​ത്തി.
2020-ല്‍ ​ടെ​ന്‍ഡ​ര്‍ ന​ട​ത്തി കോ​ണ്‍ട്രാ​ക്ട​ര്‍ എ​ഗ്രി​മെ​ന്‍റ് വ​ച്ചെ​ങ്കി​ലും പി​ന്നീ​ട് പ​ണി​ക​ള്‍ ആ​രം​ഭി​ച്ചി​ല്ല. പ​ഞ്ചാ​യ​ത്ത് മെം​ബ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ സ​മ്മ​ര്‍ദ​ത്തെ​ത്തു​ട​ര്‍ന്ന് ഈ ​വ​ര്‍ഷ​മാ​ദ്യം പ​ണി​ക​ള്‍ ആ​രം​ഭി​ച്ച് മെ​റ്റ​ല്‍ നി​ര​ത്തി. പി​ന്നീ​ട് നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മു​ട​ങ്ങി. ഇ​തു​മൂ​ലം മെ​റ്റി​ല്‍ മു​ഴു​വ​ന്‍ ഇ​ള​കി കാ​ല്‍ന​ട യാ​ത്ര​പോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​തോ​ടെ​യാ​ണ് ശ​യ​ന​പ്ര​ദി​ക്ഷ​ണ സ​മ​രം ന​ട​ത്തി​യ​ത്.
പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ല്‍ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​വ​ധി​പേ​ര്‍ പ​ങ്കെ​ടു​ത്തു. കോ​ണ്‍ഗ്ര​സ് നീ​ണ്ടൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​നു ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​യി​ല്‍ ന​ട​ന്ന സ​മ​രം ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സ​ബി​ത ജോ​മോ​ന്‍, കെ.​ജി. അ​നി​ല്‍കു​മാ​ര്‍, കെ.​ആ​ര്‍. ഷാ​ജി കു​ഴി​പ്പ​റ​മ്പി​ല്‍, ജോ​യി ചാ​ക്കോ, ജോ​യി വ​ഞ്ചി​യി​ല്‍, അ​രു​ണ്‍ ജോ​ണ്‍ പെ​രു​മാ​പ്പാ​ടം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.