ഐ​​ടി​​ഐ ജീ​​വ​​ന​​ക്കാ​​രെ മ​​ർ​​ദി​​ച്ച സം​​ഭ​​വം: കേ​​ര​​ള എ​​ൻ​​ജി​​ഒ അ​​സോ. പ്ര​​തി​​ഷേ​​ധി​​ച്ചു
Wednesday, December 7, 2022 11:31 PM IST
പ​​ള്ളി​​ക്ക​​ത്തോ​​ട്: പി​​ടി​​സി​​എം ഗ​​വ​​ണ്‍മെ​​ന്‍റ് ഐ​​ടി​​ഐ ജീ​​വ​​ന​​ക്കാ​​രാ​​യ ഇ​​ട​​ത് സം​​ഘ​​ട​​ന​​യു​​ടെ ജി​​ല്ലാ​​നേ​​താ​​വി​​നെ​​യും ര​​ണ്ട് എ​​ൻ​​ജി​​ഒ അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​വ​​ർ​​ത്ത​​ക​​രെ​​യും ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ത്രി വ​​ഴി​​യി​​ൽ ത​​ട​​ഞ്ഞു നി​​ർ​​ത്തി ഐ​​ടി​​ഐ​​യി​​ലെ എ​​സ്എ​​ഫ്ഐ യൂ​​ണി​​റ്റ് ഭാ​​ര​​വാ​​ഹി​​ക​​ളു​​ൾ​​പ്പെ​​ടെ​​യു​​ള്ള മു​​പ്പ​​ത് പേ​​ര​​ട​​ങ്ങു​​ന്ന സം​​ഘം അ​​തി​​ക്രൂ​​ര​​മാ​​യി മ​​ർ​​ദി​​ച്ച​​തി​​ൽ കേ​​ര​​ള എ​​ൻ​​ജി​​ഒ അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​തി​​ഷേ​​ധി​​ച്ചു.
കേ​​ര​​ള എ​​ൻ​​ജി​​ഒ അ​​സോ​​സി​​യേ​​ഷ​​ൻ പ​​ള്ളി​​ക്ക​​ത്തോ​​ട് പി​​ടി​​സി​​എം ഗ​​വ​​ണ്‍മെ​​ന്‍റ് ഐ​​ടി​​ഐ​​യി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച പ്ര​​തി​​ഷേ​​ധ യോ​​ഗം സം​​സ്ഥാ​​ന വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് എം.​​ജെ. തോ​​മ​​സ് ഹെ​​ർ​​ബി​​റ്റ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ര​​ഞ്ജു കെ. ​​മാ​​ത്യു, ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സ​​തീ​​ഷ് ജോ​​ർ​​ജ്, ബ്രാ​​ഞ്ച് പ്ര​​സി​​ഡ​​ന്‍റ് എം.​​സി. ജോ​​ണി​​ക്കു​​ട്ടി, സു​​ബി​​ൻ ഏ​​ബ്ര​​ഹാം എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.