നാട​കവേ​ദി​യി​ല്‍ ന​ര​ബ​ലി
Wednesday, December 7, 2022 11:28 PM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കേ​​ര​​ള മ​​ന​​സാ​​ക്ഷി​​യെ ഞെ​​ട്ടി​​ച്ച ന​​ര​​ബ​​ലി വേ​​ദി​​യി​​ലെ​​ത്തി​​ച്ച് മാ​​മ്മൂ​​ട് സെ​​ന്‍റ് ഷാ​​ന്താ​​ള്‍ സ്‌​​കൂ​​ള്‍ യു​​പി വി​​ഭാ​​ഗം നാ​​ട​​ക മ​​ത്സ​​ര​​ത്തി​​ല്‍ ഒ​​ന്നാം സ്ഥാ​​നം ക​​ര​​സ്ഥ​​മാ​​ക്കി. സ്‌​​കൂ​​ളി​​ലെ ജീ​​വ​​ന​​ക്കാ​​ര​​നാ​​യ സോ​​ജ​​ന്‍ സെ​​ബാ​​സ്റ്റ്യ​​ന്‍റെ തി​​ര​​ക്ക​​ഥ​​യി​​ല്‍ ‘’നി​​റ​​ങ്ങ​​ള്‍’’ എ​​ന്ന പേ​​രി​​ലാ​​ണ് നാ​​ട​​കം അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. സ​​മ​​കാ​​ലീ​​ന സം​​ഭ​​വ​​ങ്ങ​​ള്‍ കോ​​ര്‍​ത്തി​​ണ​​ക്കി​​യ അ​​ഞ്ച് വി​​ഷ​​യ​​ങ്ങ​​ളി​​ലൂ​​ടെ നാ​​ട​​ക​​ത്തി​​ന്‍റെ ക​​ഥ ക​​ട​​ന്നു​പോ​​യി. ആ​​ദി​​വാ​​സി​​ക​​ളോ​​ടു​​ള്ള ആ​ക്ര​​മ​​ണം, സ്ത്രീ​​ക​​ള്‍​ക്കു​​നേ​​രെ​​യു​​ള്ള അ​​തി​​ക്ര​​മം എ​​ന്നി​​വ​​യും ന​​ര​​ബ​​ലി​​ക്കൊ​​പ്പം അ​​ര​​ങ്ങി​​ലെ​​ത്തി. അ​​ക്‌​​സ മ​​രി​​യ സി​​ബി, ഇ​​ഷി​​ത ട്രീ​​സ ആ​ന്‍റ​ണി, അ​​ഞ്ജ​​ലി ജാ​​ക്‌​​സ​​ണ്‍, കീ​​ര്‍​ത്ത​​ന സ​​തീ​​ഷ്, ക​​രോ​​ളി​​ന്‍ ആ​​ന്‍റ​​ണി, മ​​രി​​യ മാ​​ത്യു, കീ​​ര്‍​ത്ത​​ന ന​​വീ​​ന്‍, അ​​ഭി​​യ അ​​ന്ന തോ​​മ​​സ് എ​​ന്നി​​വ​​രാ​​ണ് അ​​ഭി​​ന​​യി​​ച്ച​​ത്. ഈ ​​നാ​​ട​​ക​​ത്തി​​ലെ പ്ര​​ധാ​​ന വേ​​ഷം അ​​വ​​ത​​രി​​പ്പി​​ച്ച ആ​​ക്‌​​സ മ​​രി​​യ സി​​ബി മി​​ക​​ച്ച ന​​ടി​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

അ​​ദ്രി​​ജ പാ​​ടു​​ക​​യാ​​ണ് ത​​നി​​ച്ച്

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: പ​​രി​​ശീ​​ല​​ന​​മൊ​​ന്നും അ​​ദ്രി​​ജ​​യ്ക്കു വേ​​ണ്ട, ത​​നി​​യെ പ​​ഠി​​ച്ച്, സ​​മ്മാ​​ന​​ങ്ങ​​ള്‍ വാ​​രി​​ക്കൂ​​ട്ടു​​ക​​യാ​​ണ് അ​​ദ്രി​​ജ ഭാ​​യ്. ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി വി​​ഭാ​​ഗം മ​​ല​​യാ​​ളം പ​​ദ്യം ചൊ​​ല്ല​​ല്ലി​​ല്‍ ഒ​​ന്നാം സ്ഥാ​​നം നേ​​ടി​​യ ഡി. ​​അ​​ദ്രി​​ജാ ഭാ​​യ് ത​​മി​​ഴ് പ​​ദ്യം ചൊ​​ല്ല​​ല്ലി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​വും ക​​ര​​സ്ഥ​​മാ​​ക്കി​​യി​​രു​​ന്നു. ല​​ളി​​ത ഗാ​​നം , ദേ​​ശ​​ഭ​​ക്തി​​ഗാ​​നം എ​​ന്നി​​വ​​യി​​ല്‍ ഇ​​ന്ന് മാ​​റ്റു​​ര​​യ്ക്കു​​ന്നു​​ണ്ട്. സു​​ഗ​​ത​​കു​​മാ​​രി​​യു​​ടെ ‘എ​​ന്തു​​പ​​റ്റി ന​​മു​​ക്ക്’ എ​​ന്ന ക​​വി​​ത ചൊ​​ല്ലി​​യാ​​ണ് അ​​ദ്രി​​ജ ഒ​​ന്നാം സ്ഥാ​​നം നേ​​ടി​​യ​​ത്. വ​​ര്‍​ഷ​​ങ്ങ​​ളാ​​യി മ​​ത്സ​​ര രം​​ഗ​​ത്തു​​ണ്ടെ​​ങ്കി​​ലും പ​​ദ്യം ചൊ​​ല്ല​​ലി​​ല്‍ ഒ​​ന്നാ​​മ​​തെ​​ത്തു​​ന്ന​​ത് ഇ​​താ​​ദ്യ​​മാ​​ണ്. മു​​ത്തോ​​ലി സെ​​ന്‍റ് ആ​​ന്‍റ​ണീ​​സ് സ്‌​​കൂ​​ള്‍ പ്ല​​സ് ടു ​​വി​​ദ്യാ​​ര്‍​ഥി​​യാ​​യ അ​​ദ്രി​​ജ പ​​ടി​​ഞ്ഞാ​​റ്റി​​ന്‍​ക​​ര ആ​​യാം​​ചി​​റ​​ക്കു​​ന്നേ​​ല്‍ എ.​​പി. ര​​മ​​യു​​ടെ മ​​ക​​ളാ​​ണ്.

ഉ​​റു​​ദു​​വി​​ല്‍ മു​​ഹ​​മ്മ​​ദ്

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ഉ​​റു​​ദു മു​​ഹ​​മ്മ​​ദ് റ​​മീ​​സി​​ന് ഈ​​സി​​യാ​​ണ്. ക​​ഥ​​പ​​റ​​യും ക​​വി​​ത ചൊ​​ല്ലും ലേ​​ഖ​​ന​​മെ​​ഴു​​തും. ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി വി​​ഭാ​​ഗം ഉ​​റു​​ദു ക​​ഥ, ക​​വി​​ത, ഉ​​പ​​ന്യാ​​സ ര​​ച​​ന​​ക​​ളി​​ലാ​​ണ് മു​​ഹ​​മ​​ദ് റ​​മീ​​സ് ഒ​​ന്നാം സ്ഥാ​​നം നേ​​ടി​​യ​​ത്. അ​​ടു​​ത്തി​​ടെ​​യു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തെ​​ത്തു​​ട​​ന്ന് കൈ​​യ്‌​​ക്കേ​​റ്റ പ​​രി​ക്കു​​മാ​​യാ​​ണ് മ​​ത്സ​​രി​​ക്കാ​​നെ​​ത്തി​​യ​​ത്. കാ​​ള​​കെ​​ട്ടി എ​​എം​​എ​​ച്ച്എ​​സ്എ​​സ് പ്ല​​സ്ടു വി​​ദ്യാ​​ര്‍​ഥി​​യാ​​യ മു​​ഹ​​മ​​ദ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി എ​​ന്‍​എ​​ച്ച് സ്‌​​കൂ​​ളി​​ലെ പ​​ഠ​​ന​​ത്തി​​ലാ​​ണ് ഉ​​റു​​ദു​​വി​​ല്‍ ആ​​കൃ​​ഷ്ട​​നാ​​യ​​ത്.
തു​​ട​​ര്‍​ന്ന് ചി​​ട്ട​​യാ​​യ പ​​രി​​ശീ​​ല​​ന​​ത്തി​​ലൂ​​ടെ വി​​ജ​​യം നേ​​ടി​​യെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഹൈ​​സ്‌​​കൂ​​ള്‍ വി​​ഭാ​​ഗം ഉ​​റു​​ദു ക​​വി​​താ ര​​ച​​ന​​യി​​ല്‍ സം​​സ്ഥാ​​ന​ത​​ല​​ത്തി​​ല്‍ മ​ത്സ​​രി​​ച്ചി​​ട്ടു​​ണ്ട്. മ​​ല​​യാ​​ളം ക​​ഥാ, ക​​വി​​ത ര​​ച​​ന​​ക​​ളി​​ല്‍ പ്രാ​​ഗ​​ത്ഭ്യം തെ​​ളി​​യി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും ഉ​​റു​​ദു​​വി​​നോ​​ടു​​ള്ള ഇ​​ഷ്ട​​ത്താ​​ല്‍ ഉ​​റു​​ദു വേ​​ദി​​യി​​ല്‍ മ​​ത്സ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ചേ​​ട്ട​​ന് അ​​നു​​ജ​​ത്തി​​യു​​ടെ
ഗു​​രു​​ദ​​ക്ഷി​​ണ

കാ​​ഞ്ഞി​​ര​​പ്പ​ള്ളി: തു​​ട​​ര്‍​ച്ച​​യാ​​യ അ​​ഞ്ചു വ​​ര്‍​ഷം സം​​സ്ഥാ​​ന ജേ​​താ​​വാ​​യ ചേ​​ട്ട​​ന്‍ പ​​രി​​ശീ​​ലി​​പ്പി​​ച്ചാ​​ല്‍ അ​​നി​​യ​​ത്തി​​ക്കു​​ട്ടി​​ക്ക് ഒ​​ന്നാം സ​​മ്മാ​​നം നേ​​ടാ​​തി​​രി​​ക്കാ​​ന്‍ ക​​ഴി​​യി​​ല്ല​​ല്ലോ. ഹൈ​​സ്‌​​കൂ​​ള്‍ വി​​ഭാ​​ഗം അ​​റ​​ബി​​ക് പ​​ദ്യ​​പാ​​രാ​​യ​​ണ​​ത്തി​​ലാ​​ണ് ചേ​​ട്ട​​ന്‍ ആ​​ഷി​​ഖി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ല്‍ കെ.​​എ​​ന്‍.​ അ​​നീ​​സ ജേ​​താ​​വാ​​യ​​ത്. ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് എ.​​ജെ. ജോ​​ണ്‍ സ്‌​​കൂ​​ളി​​ലെ ഒ​​മ്പ​​താം ക്ലാ​​സ് വി​​ദ്യാ​​ര്‍​ഥി​​നി​​യാ​​ണ് അ​​നീ​​സ. ആ​​ഷി​​ക് തു​​ട​​ര്‍​ച്ച​​യാ​​യ അ​​ഞ്ചു വ​​ര്‍​ഷം ഇ​​തേ വി​​ഭാ​​ഗ​​ത്തി​​ല്‍ സം​​സ്ഥാ​​ന ചാ​​മ്പ്യ​​നാ​​യി​​രു​​ന്നു ആ​​ഷി​​ഖ്. കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാ ജീ​​വ​​ന​​ക്കാ​​ര​​നാ​​യ നൗ​​ഷാ​​ദാ​​ണ് ആ​​ഷി​​ഖി​​നെ പ​​രി​​ശീ​​ലി​​പ്പി​​ച്ച​​ത്. അ​​നീ​​സ ഒ​​പ്പ​​ന​​യി​​ല്‍ എ. ​​ഗ്രേ​​ഡ് ല​​ഭി​​ച്ച സ്‌​​കൂ​​ള്‍ ടീ​​മി​​ലും അം​​ഗ​​മാ​​ണ്.