വ​നി​താ​മെ​ംബ​റും വീ​ട്ട​മ്മ​മാ​രും മാ​ലി​ന്യം നീ​ക്കി; വീ​ണ്ടും മാ​ലി​ന്യംത​ള്ളി സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ
Wednesday, December 7, 2022 11:05 PM IST
എ​രു​മേ​ലി: റോ​ഡ​രികി​ൽ കു​മി​ഞ്ഞ കോ​ഴി​ഫാ​മു​ക​ളി​ലെ​യും ബാ​ർ​ബ​ർ ഷോ​പ്പു​ക​ളി​ലെ​യും ഉ​ൾ​പ്പ​ടെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി ശു​ചീ​ക​രി​ച്ച് വീ​ട്ട​മ്മ​മാ​ർ പോ​യ​തി​ന്‍റെ പി​ന്നാ​ലെ വ​ൻ​തോ​തി​ൽ ക​രി​ക്കി​ൻ​തൊ​ണ്ടു​ക​ൾ മാ​ലി​ന്യ​ങ്ങ​ളാ​യി റോ​ഡ​രി​കി​ൽ. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന എ​രു​മേ​ലി - കാ​രി​ത്തോ​ട് - ചേ​ന​പ്പാ​ടി റോ​ഡി​ലാ​ണ് സം​ഭ​വം. ക​രി​ക്ക് വി​ൽ​പ്പ​ന​ക്കാ​രാ​ണ് തൊ​ണ്ടു​ക​ൾ ത​ള്ളി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്നു.
എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത്‌ കി​ഴ​ക്കേ​ക്ക​ര വാ​ർ​ഡം​ഗം പി.​കെ. തു​ള​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​യ വീ​ട്ട​മ്മ​മാ​ർ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് റോ​ഡ് ശു​ചീ​ക​രി​ച്ച​ത്. ഇ​വ​ർ ജോ​ലി പൂ​ർ​ത്തി​യാ​ക്കി പോ​യ ശേ​ഷ​മാ​ണ് മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യ​ത്.
മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യ സാ​മൂ​ഹി​ക​വി​രു​ദ്ധ​രെ പി​ടി​കൂ​ട​ണ​മെ​ന്ന് മെംബ​ർ എ​രു​മേ​ലി പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ക​രി​ക്കി​ൻ തൊ​ണ്ടു​മാ​യി പോ​യ വാ​ഹ​ന​ത്തി​ൻെ​റ സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മെം​ബ​ർ ആ​വ​ശ്യ​പ്പെ​ട്ടു.