എ​രു​മേ​ലി​യു​ടെ വി​ക​സ​നം: മു​ഖ്യ​മ​ന്ത്രി​ക്ക്് നി​വേ​ദ​നം ന​ൽ​കി
Wednesday, December 7, 2022 11:05 PM IST
എ​രു​മേ​ലി: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി ചി​കി​ത്സ​യും വി​ക​സ​ന​വും ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ആ​രോ​ഗ്യമ​ന്ത്രി വീ​ണാ​ ജോ​ർ​ജ് എ​ന്നി​വർക്കു നി​വേ​ദ​നം ന​ൽ​കി. ആ​ശു​പ​ത്രി​യി​ൽ വി​ക​സ​നം ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും കി​ട​ത്തിചി​കി​ത്സ ഉ​ട​നെ ആ​രം​ഭി​ക്കു​മെ​ന്ന്‌ ആ​രോ​ഗ്യമ​ന്ത്രി​യും അ​റി​യി​ച്ചെ​ന്ന് നി​വേ​ദ​ക സം​ഘം പ​റ​ഞ്ഞു.

എ​രു​മേ​ലി​യു​ടെ വി​ക​സ​ന പ്ര​ശ്ന​ങ്ങ​ൾ വി​ശ​ദ​മാ​ക്കി​യു​ള്ള നി​വേ​ദ​ന​വും സം​ഘം മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി. തീ​ർ​ഥാ​ട​ക​ർ​ക്കു അ​പ​ക​ട​ഭ​യം കൂ​ടാ​തെ പേ​ട്ട തു​ള്ളു​ന്ന​തി​ന് കൂ​ടു​ത​ൽ റിം​ഗ് റോ​ഡു​ക​ൾ വി​ക​സി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ടി​ബി റോ​ഡും വ​ലി​യ​മ്പ​ല​ത്തി​നു പു​റ​കി​ൽ​കൂ​ടി​യു​ള്ള ക​രി​മ​ര​ത്തു​ങ്ക​ൽ പാ​ലം റോ​ഡും പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ഴി​യു​ള്ള ശ്രീ ​വി​നാ​യ​ക ക്ഷേ​ത്രം റോ​ഡും ര​ണ്ടു വ​രി​യാ​ക്കി വി​ക​സി​പ്പി​ച്ചാ​ൽ ക​രി​ങ്ക​ല്ലൂ​മ്മു​ഴി, കൊ​ര​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു ടൗ​ൺ റോ​ഡി​ൽ പ്ര​വേ​ശി​ക്കാ​തെ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്താ​നാ​കു​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ എ​രു​മേ​ലി ഡെ​വ​ല​പ്പ്മെ​ന്‍റ് കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ബാ​ബു​ തോ​മ​സ്, കെ.​പി. മോ​ഹ​ന​ൻ, പ്ര​ഫ. എം.​ജി. വ​ർ​ഗീ​സ്, ത​ങ്ക​ച്ച​ൻ കാ​ര​ക്കാ​ട് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.