അ​സോ​വ വാ​ര്‍​ഷി​ക സ​മ്മേ​ള​നം
Wednesday, December 7, 2022 11:05 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: അ​സോ​വ ക​ത്തീ​ഡ്ര​ല്‍ യൂ​ണി​റ്റ് വാ​ര്‍​ഷി​ക സ​മ്മേ​ള​നം ആ​ര്‍​ച്ച് പ്രീ​സ്റ്റ് ഫാ. ​വ​ര്‍​ഗീ​സ് പ​രി​ന്തി​രി​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. ചെ​റി​യാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡൊ​മി​നി​ക് അ​യി​ലൂ​പ​റ​മ്പി​ല്‍ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഏ​ബ്ര​ഹാം മാ​ത്യു പ​ന്തി​രു​വേ​ലി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
രൂ​പ​ത ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന അ​വ​യ​വ​ദാ​ന​പ​ദ്ധ​തി സം​ബ​ന്ധി​ച്ച് കെ.​വി. മാ​ത്യു കാ​ച്ച​പ്പ​ള്ളി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. ജോ​യി ജോ​സ​ഫ് കു​ഴി​കൊ​മ്പി​ല്‍, ടി.​സി. ചാ​ക്കോ വാ​വ​ലു​മാ​ക്ക​ല്‍, സ​ണ്ണി ജോ​സ​ഫ് വെ​ട്ടം, ജോ​ര്‍​ജു​കു​ട്ടി ഒ​ര​പ്പു​ഴ​യ്ക്ക​ല്‍, ഷൈ​ല​മ്മ മാ​ത്യു പി​ണ​മ​റു​കി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ​ത​ല
കേ​ര​ളോ​ത്സ​വം
കോ​ട്ട​യ​ത്ത്

കോ​ട്ട​യം: ജി​ല്ലാത​ല കേ​ര​ളോ​ത്സ​വം 10 മു​ത​ല്‍ 12 വ​രെ കോ​ട്ട​യ​ത്തു ന​ട​ക്കും. 10ന് ​രാ​വി​ലെ 9.30ന് ​മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
10, 11, 12 തീ​യ​തി​ക​ളി​ല്‍ ക​ലാ, കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും. ക​ലാ​മ​ത്സ​ര​ങ്ങ​ള്‍ ബേ​ക്ക​ര്‍ മെ​മ്മോ​റി​യ​ല്‍ സ്‌​കൂ​ളി​ലെ വേ​ദി​ക​ളി​ലും കാ​യി​ക-​ഗെ​യിം​സ് മ​ത്സ​ര​ങ്ങ​ള്‍ നാ​ഗ​മ്പ​ടം മൈ​താ​നം, രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം, ചെ​സ് അ​ക്കാ​ദ​മി, സി​എം​എ​സ് കോ​ള​ജ് ഗ്രൗ​ണ്ട്, ഗാ​ന്ധി​ന​ഗ​ര്‍ തോ​പ്പ​ന്‍​സ് അ​ക്കാ​ദ​മി എ​ന്നി​വി​ട​ങ്ങ​ളി​ലും ന​ട​ക്കും. 11 ബ്ലോ​ക്കു​ക​ളി​ല്‍​നി​ന്നും ആ​റു ന​ഗ​ര​സ​ഭ​ക​ളി​ല്‍​നി​ന്നു​മു​ള്ള മ​ത്സ​രാ​ര്‍​ഥി​ക​ളാ​ണ് ജി​ല്ലാ​ത​ല കേ​ര​ളോ​ത്സ​വ​ത്തി​ല്‍ മാ​റ്റു​ര​യ്ക്കും.