സൂ​ച​നാ പ​ണി​മു​ട​ക്കും വി​ല്ലേ​ജ് ഓ​ഫീ​സ് ധ​ർ​ണ​യും
Wednesday, December 7, 2022 11:05 PM IST
മു​ണ്ട​ക്ക​യം: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ള വ​ർ​ധ​ന ന​ട​പ്പാ​ക്കാ​ത്ത സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​രു​കൊ​ച്ചി തോ​ട്ടം തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഐ​എ​ൻ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൂ​ച​നാ പ​ണി​മു​ട​ക്കും മു​ണ്ട​ക്ക​യം വി​ല്ലേ​ജ് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം കൂ​ലി 700 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക, താ​മ​സ​സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ക, ചി​കി​ത്സാ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ക, തോ​ട്ടം മേ​ഖ​ല​യി​ലെ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രേ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ സ​ർ​ക്കാ​ർ ന​ട​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണു പ​ണി​മു​ട​ക്കും ധ​ർ​ണ​യും ന​ട​ത്തി​യ​ത്.
കേ​ര​ള പ്ലാ​ന്‍റേ​ഷ​ൻ വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​ജെ. ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.