ജി​ല്ലാ​ത​ല കേ​ര​ളോ​ത്സ​വം 10 മു​ത​ല്‍ കോ​ട്ട​യ​ത്ത്
Wednesday, December 7, 2022 9:50 PM IST
കോ​ട്ട​യം: ജി​ല്ലാത​ല കേ​ര​ളോ​ത്സ​വം 10 മു​ത​ല്‍ 12 വ​രെ കോ​ട്ട​യ​ത്തു ന​ട​ക്കും. 10ന് ​രാ​വി​ലെ 9.30ന് ​മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
10, 11, 12 തീ​യ​തി​ക​ളി​ല്‍ ക​ലാ, കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും. ക​ലാ​മ​ത്സ​ര​ങ്ങ​ള്‍ ബേ​ക്ക​ര്‍ മെ​മ്മോ​റി​യ​ല്‍ സ്‌​കൂ​ളി​ലെ വേ​ദി​ക​ളി​ലും കാ​യി​ക-​ഗെ​യിം​സ് മ​ത്സ​ര​ങ്ങ​ള്‍ നാ​ഗ​മ്പ​ടം മൈ​താ​നം, രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം, ചെ​സ് അ​ക്കാ​ദ​മി, സി​എം​എ​സ് കോ​ള​ജ് ഗ്രൗ​ണ്ട്, ഗാ​ന്ധി​ന​ഗ​ര്‍ തോ​പ്പ​ന്‍​സ് അ​ക്കാ​ദ​മി എ​ന്നി​വി​ട​ങ്ങ​ളി​ലും ന​ട​ക്കും. 11 ബ്ലോ​ക്കു​ക​ളി​ല്‍​നി​ന്നും ആ​റു ന​ഗ​ര​സ​ഭ​ക​ളി​ല്‍​നി​ന്നു​മു​ള്ള മ​ത്സ​രാ​ര്‍​ഥി​ക​ളാ​ണ് ജി​ല്ലാ​ത​ല കേ​ര​ളോ​ത്സ​വ​ത്തി​ല്‍ മാ​റ്റു​ര​യ്ക്കും.

അ​ല്‍​ഫോ​ന്‍​സാ സൂ​ക്ത മ​ത്സ​രം

വാ​ക​ക്കാ​ട്: വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ അ​ധ്യാ​പ​ന​ത്തി​ന്‍റെ നവതി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വാ​ക​ക്കാ​ട് സെ​ന്‍റ് പോ​ള്‍​സ് എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ അ​ല്‍​ഫോ​ന്‍​സാ സൂ​ക്ത മ​ത്സ​രം ന​ട​ത്തും. ഒ​ന്നു​മു​ത​ല്‍ നാ​ലു​വ​രെ ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന (സ്റ്റേ​റ്റ്, സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ) കു​ട്ടി​ക​ള്‍​ക്ക് പ​ങ്കെ​ടു​ക്കാം. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ക്കാ​ർ‌​ക്ക് യ​ഥാ​ക്ര​മം 2001,1001, 751 രൂ​പ സ​മ്മാ​ന​മാ​യി ന​ൽ​കും. വീ​ഡി​യോ അ​യ​യ്ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 15. ര​ജി​സ്‌​ട്രേ​ഷ​ന് ഫോ​ണ്‍: 8075854823.