പാ​ലാ​യി​ല്‍ ഇ​ന്നു ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Wednesday, December 7, 2022 9:50 PM IST
പാ​ലാ: ജൂ​ബി​ലി തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു പാ​ലാ ടൗ​ണി​ല്‍ ഇന്നു രാ​വി​ലെ പ​ത്തു മു​ത​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടുത്തി.
കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്നു പാ​ലാ ഭാ​ഗ​ത്തേ​ക്കു വ​രു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പു​ലി​യ​ന്നൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നു ബൈ​പാ​സ് റോ​ഡു​വ​ഴി പോ​ക​ണം. ഈ​രാ​റ്റു​പേ​ട്ട​യി​ല്‍​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ മ​ഹാ​റാ​ണി ജം​ഗ്ഷ​ന്‍, കി​ഴ​ത​ടി​യൂ​ര്‍ ജം​ഗ്ഷ​ന്‍ വ​ഴി ബൈ​പാ​സി​ലൂ​ടെ​യും പൊ​ന്‍​കു​ന്നം ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പ​ന്ത്ര​ണ്ടാം​മൈ​ലി​ല്‍​നി​ന്നു ക​ട​പ്പാ​ട്ടൂ​ര്‍ ബൈ​പാ​സ് വ​ഴി​യും പോ​ക​ണം. തൊ​ടു​പു​ഴ റൂ​ട്ടി​ല്‍​നി​ന്നു കോ​ട്ട​യം ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ബൈ​പാ​സി​ലൂ​ടെ പു​ലി​യ​ന്നൂ​രെ​ത്തി യാ​ത്ര തു​ട​ര​ണം.

ഉ​പ​വാ​സ മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന

പാ​ലാ: രൂ​പ​ത ക​രി​സ്മാ​റ്റി​ക് സോ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ളെ രാ​വി​ലെ 9.30 മു​ത​ല്‍ ര​ണ്ടു​വ​രെ പാ​ലാ ക​ത്തീ​ഡ്ര​ലി​ല്‍ ഉ​പ​വാ​സ മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന ന​ട​ത്തും. രാ​വി​ലെ 9.30ന് ​ജ​പ​മാ​ല, പ​ത്തി​നു സ്തു​തി ആ​രാ​ധ​ന, 10.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, 12ന് ​വ​ച​ന​പ്ര​ഘോ​ഷ​ണം -​ബ്ര​ദ​ര്‍ സി​ബി ചെ​രു​വി​ല്‍​പു​ര​യി​ടം, ഒ​ന്നി​നു ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. ഫാ. ​ജേ​ക്ക​ബ് വെ​ള്ള​മ​രു​തു​ങ്ക​ല്‍, ഇ​വാ​ഞ്ച​ലൈ​സേ​ഷ​ന്‍ ടീ​മം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

ആ​ന്ത​രി​ക​ സൗ​ഖ്യധ്യാ​നം

കു​ട​ക്ക​ച്ചി​റ: ഡി​വൈ​ന്‍ മേ​ഴ്‌​സി ധ്യാ​ന​കേ​ന്ദ്ര​ത്തി​ല്‍ 10നു ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു​മു​ത​ല്‍ 13ന് ​വൈ​കു​ന്നേ​രം നാ​ലു​വ​രെ ആ​ന്ത​രി​ക​സൗ​ഖ്യ ധ്യാ​നം ന​ട​ക്കും. ഫാ. ​ജോ​യി വ​ള്ളി​യാം​ത​ട​ത്തി​ല്‍, ബ്ര​ദ​ര്‍ ബെ​ന്നി അ​മ​ന​ക​ര എ​ന്നി​വ​ര്‍ ധ്യാ​നം ന​യി​ക്കും. ഫോ​ണ്‍: 9961631165.

അ​സീ​സി​യി​ല്‍ ധ്യാ​നം

ഭ​ര​ണ​ങ്ങാ​നം: അ​സീ​സി ധ്യാ​ന​കേ​ന്ദ്ര​ത്തി​ല്‍ 15 മു​ത​ല്‍ 19 വ​രെ ഫാ.​ബോ​ബി ജോ​സ് ക​ട്ടി​ക്കാ​ട്ട് ക​പ്പൂ​ച്ചി​ന്‍ ന​യി​ക്കു​ന്ന വി​ശ്വാ​സ​വ​ള​ര്‍​ച്ചാ ധ്യാ​നം ന​ട​ക്കും. ഫോ​ണ്‍: 04822 238335, 8590124063.