ജൂ​ബി​ലി​ത്തി​രു​നാ​ള്‍ ഇ​ന്ന്, പ​ട്ട​ണം ജ​ന​സാ​ഗ​ര​മാ​കും
Wednesday, December 7, 2022 9:50 PM IST
പാ​ലാ: ടൗ​ണ്‍ കു​രി​ശു​പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ ജൂ​ബി​ലി​ത്തി​രു​നാ​ളി​ന്‍റെ പ്ര​ധാ​ന ദി​ന​മാ​യ ഇ​ന്ന് ആ​യി​ര​ക്ക​ണ​ക്കി​നു മ​രി​യ​ഭ​ക്ത​ര്‍ പാ​ലാ​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തും. തി​രു​ക്ക​ര്‍​മ​ങ്ങ​ളി​ല്‍ ഭ​ക്തി​പൂ​ര്‍​വം പ​ങ്കെ​ടു​ത്തു മാ​താ​വി​നോ​ട് അ​നു​ഗ്ര​ഹം യാ​ചി​ക്കു​ന്ന​തി​നൊ​പ്പം തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന വി​വി​ധ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കും.

ഇ​ന്ന​ലെ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം പ​ന്ത​ലി​ല്‍ പ്ര​തി​ഷ്ഠി​ച്ചു. ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ വെ​ട്ടു​ക​ല്ലേ​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. വൈ​കു​ന്നേ​രം പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു. ക​ത്തീ​ഡ്ര​ലി​ല്‍​നി​ന്നു​ള്ള പ്ര​ദ​ക്ഷി​ണ​വും ളാ​ലം പു​ത്ത​ന്‍​പ​ള്ളി​യി​ല്‍​നി​ന്നു​ള്ള പ്ര​ദ​ക്ഷി​ണ​വും കൊ​ട്ടാ​ര​മ​റ്റ​ത്തു സം​ഗ​മി​ച്ചു സാ​ന്തോം കോ​പ്ല​ക്സി​ലെ​ത്തി. തു​ട​ര്‍​ന്ന് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ സ​ന്ദേ​ശം ന​ല്‍​കി.

പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ ഇ​ന്നു രാ​വി​ലെ 6.30നു ​ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് സു​റി​യാ​നി കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. എ​ട്ടി​നു സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ മ​രി​യ​ന്‍ റാ​ലി. പ​ത്തി​നു വി​ശു​ദ്ധ കു​ര്‍​ബാ​ന. 11.30നു ​ജൂ​ബി​ലി സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര, ടൂ​വീ​ല​ര്‍ ഫാ​ന്‍​സി​ഡ്ര​സ് മ​ത്സ​രം, ബൈ​ബി​ള്‍ ടാ​ബ്ലോ മ​ത്സ​രം. വൈ​കു​ന്നേ​രം നാ​ലി​നു തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം, രാ​ത്രി 8.45നു ​തി​രു​നാ​ള്‍ സ​ന്ദേ​ശം - മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. തു​ട​ര്‍​ന്ന് സ​മ്മാ​ന​ദാ​നം.
നാ​ളെ രാ​വി​ലെ 5.30നു ​വി​ശു​ദ്ധ കു​ര്‍​ബാ​ന, 11.30 നു ​മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം ക​പ്പേ​ള​യി​ല്‍ തി​രികെ പ്ര​തി​ഷ്ഠി​ക്കു​ന്ന​തോ​ടെ തി​രു​നാ​ൾ സ​മാപിക്കും.

വി​സ്മ​യ കാ​ഴ്ച​ക​ളു​മാ​യി
സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര
ജൂ​ബി​ലി സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര​യാ​ണ് ജൂ​ബി​ലി​ത്തി​രു​നാ​ളി​ന്‍റെ ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത. രാ​വി​ലെ 11.30നു ​സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ മൈ​താ​ന​ത്തു​നി​ന്ന് ആ​രം​ഭി​ക്കു​ന്ന ഘോ​ഷ​യാ​ത്ര മ​ഹാ​റാ​ണി ക​വ​ല​യി​ല്‍ സ​മാ​പി​ക്കും. മാ​ര്‍​ഗം​ക​ളി, പ​രി​ച​മു​ട്ടു​ക​ളി, കാ​ര്‍​ട്ടൂ​ണ്‍ ക​ഥാ​പാ​ത്ര​ങ്ങ​ള്‍, ഡ്രാ​ഗ​ണ്‍ ഡാ​ന്‍​സ്, അ​ട്ട​പ്പാ​ടി​യി​ല്‍ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന ആ​ദി​വാ​സി നൃ​ത്തം, തൃ​ശൂ​ര്‍ പൂ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന പു​ലി​ക​ള്‍, മു​റം​ക​ളി, ഉ​ല​ക്ക ഡാ​ന്‍​സ്, ക​ര​കാ​ട്ടം, അ​ല​ങ്ക​രി​ച്ച കു​തി​ര​ക​ള്‍, പാ​വ​ക്കൂ​ത്ത്, ഒ​ട്ട​ക​പ​ക്ഷി നൃ​ത്തം, കോ​ഴി​ഡാ​ന്‍​സ്, സി​നി​മാ​താ​ര​ങ്ങ​ളു​ടെ ഡ്യൂ​പ്പ്, ചെണ്ട-​ബാ​ന്‍റ് മേ​ള​ങ്ങ​ള്‍, ഫ്യൂ​ഷ​ന്‍ സം​ഗീ​തം, ശി​ങ്കാ​രി ഫ്യൂ​ഷ​ന്‍, ഫ്‌​ളോ​ട്ടു​ക​ള്‍, റോ​ള​ര്‍ സ്‌​കേ​റ്റിം​ഗ്, 28 ക​ലാ​കാ​ര​ന്മാ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന വി​ളം​ബ​ര ചെ​ണ്ട, ഡാ​ന്‍​സ് തു​ട​ങ്ങി​യ​വ ഘോ​ഷ​യാ​ത്ര​യ്ക്കു മാ​റ്റു കൂ​ട്ടും.

ടൂ​വീ​ല​ര്‍ ഫാ​ന്‍​സി​ഡ്ര​സ്,
ടാ​ബ്ലോ മ​ത്സ​ര​ങ്ങ​ള്‍
സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര​യെ​ത്തു​ട​ര്‍​ന്ന് സി​വൈ​എം​എ​ല്‍ ന​ട​ത്തു​ന്ന ടൂ​വീ​ല​ര്‍ ഫാ​ന്‍​സി​ഡ്ര​സ് മ​ത്സ​ര​വും ജൂ​ബി​ലി ആ​ഘോ​ഷ ക​മ്മി​റ്റി ന​ട​ത്തു​ന്ന ബൈ​ബി​ള്‍ ടാ​ബ്ലോ മ​ത്സ​ര​വും ഉ​ണ്ടാ​യി​രി​ക്കും. ടൂ​വീ​ല​ര്‍ ഫാ​ന്‍​സി​ഡ്ര​സ് മ​ത്സ​ര വി​ജ​യി​ക​ള്‍​ക്ക് യ​ഥാ​ക്ര​മം 10,000, 7500, 5000 രൂ​പ വീ​തം ന​ല്‍​കും. പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ള്‍​ക്കെ​ല്ലാം 2000 രൂ​പ​യും ന​ല്‍​കും.

പ​ട്ട​ണ​പ്ര​ദ​ക്ഷി​ണം ഇ​ന്ന്
വൈ​കു​ന്നേ​രം നാ​ലി​നു കു​രി​ശു​പ​ള്ളി​യി​ല്‍​നി​ന്നു മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​വും സം​വ​ഹി​ച്ചു​ള്ള പ്ര​ദ​ക്ഷി​ണം ളാ​ലം പ​ഴ​യ​പ​ള്ളി ഗ്രോ​ട്ടോ, മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​ന്‍, സി​വി​ല്‍ സ്റ്റേ​ഷ​ന്‍, ടി ​ബി റോ​ഡി​ലു​ള്ള പ​ന്ത​ല്‍, ന്യൂ ​ബ​സാ​ര്‍, ക​ട്ട​ക്ക​യം റോ​ഡി​ലു​ള്ള പ​ന്ത​ല്‍, ളാ​ലം പ​ഴ​യ​പാ​ലം ജം​ഗ്ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ രാ​ത്രി 8.45ന് ​തി​രി​കെ കു​രി​ശു​പ​ള്ളി​യി​ലെ​ത്തും.

കാ​രു​ണ്യ ട്ര​സ്റ്റി​ന്‍റെ
പു​ഷ്പാ​ര്‍​ച്ച​ന
പ​ട്ട​ണ പ്ര​ദ​ക്ഷി​ണ​ത്തി​നു ശേ​ഷം തി​രു​സ്വ​രൂ​പം തി​രി​കെ ജൂ​ബി​ലി ക​പ്പേ​ള​യി​ല്‍ എ​ത്തി​ച്ചേ​രു​മ്പോ​ൾ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ കാ​രു​ണ്യ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ശ്വാ​സി​ക​ള്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​ത്തെ സ്വീ​ക​രി​ക്കും. കു​ര്യ​ന്‍ ജോ​സ​ഫ് പൂ​വ​ത്തു​ങ്ക​ല്‍, ബേ​ബി പു​ര​യി​ടം, കു​ട്ടി​ച്ച​ന്‍ കീ​പ്പു​റം, ജോ​സ് ച​ന്ദ്ര​ത്തി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ൽ​കും. ട്ര​സ്റ്റ് ജൂ​ബി​ലി പന്ത​ലി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തും.