ശ​ല​ഭം 2022; ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Tuesday, December 6, 2022 11:39 PM IST
ചെ​മ്പ്: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ച് ചെ​മ്പ് പ​ഞ്ചാ​യ​ത്ത്. ഭി​ന്ന​ശേ​ഷി​ക്കാ​രെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് ഉ​യ​ര്‍ത്തി​ക്കൊ​ണ്ടു​വ​രി​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​ഞ്ചാ​യ​ത്തി​ന്‍റെ 2022-23 വാ​ര്‍ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​ത്. ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ല്‍നി​ന്നു ബ്ര​ഹ്മ​മം​ഗ​ലം സൂ​ര്യ ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്ക് ഘോ​ഷ​യാ​ത്ര ന​ട​ന്നു. ക​ലോ​ത്സ​വം ചെ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ക​ന്യാ സു​കു​മാ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​മേ​ശ​ന്‍ അ​ധ്യ​ക്ഷ​നാ​യി.
ശ​ല​ഭം 2022 എ​ന്ന പേ​രി​ല്‍ ന​ട​ന്ന ക​ലോ​ത്സ​വ​ത്തി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റി. മോ​ണോ ആ​ക്ട്, മി​മി​ക്രി, നൃ​ത്തം, പാ​ട്ട്, മാ​ജി​ക്ക് ഷോ, ​തു​ട​ങ്ങി​യ വി​വി​ധ ക​ലാ മ​ത്സ​ര​ങ്ങ​ളോ​ടൊ​പ്പം ബാ​ല​വേ​ദി കു​ട്ടി​ക​ളു​ടെ നാ​ട​ന്‍പാ​ട്ടും ശ്ര​ദ്ധേ​യ​മാ​യി. മ​ത്സ​ര​വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ളെ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍കി ആ​ദ​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജ​സീ​ല ന​വാ​സ്, എം.​കെ ശീ​മോ​ന്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ല​ത അ​നി​ല്‍കു​മാ​ര്‍, ആ​ശ ബാ​ബു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.