സ​ര​സ് മേ​ള; വാ​ഹ​ന പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി
Tuesday, December 6, 2022 10:56 PM IST
കോ​ട്ട​യം: കു​ടും​ബ​ശ്രീ ദേ​ശീ​യ സ​ര​സ് മേ​ള​യു​ടെ പ്ര​ചാ​ര​ണ വാ​ഹ​നം കോ​ട്ട​യം ക​ള​ക്‌​ട​റേ​റ്റി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ പി.​കെ. ജ​യ​ശ്രീ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ- ​ഓ​ര്‍ഡി​നേ​റ്റ​ര്‍ അ​ഭി​ലാ​ഷ് സി. ​ദി​വാ​ക​ര്‍, അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ മി​ഷ​ന്‍ കോ​ഓ​ര്‍ഡി​നേ​റ്റ​ര്‍ പ്ര​കാ​ശ് ബി. ​നാ​യ​ര്‍, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍മാ​ര്‍, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.
സ​ര​സ് മേ​ള​യു​ടെ ചി​ഹ്ന​മാ​യ സാ​റാ​യും പ്ര​ച​ര​ണ വാ​ഹ​ന​ത്തെ അ​നു​ഗ​മി​ക്കും. ജി​ല്ല​യി​ലു​ട​നീ​ളം വാ​ഹ​നം പ്ര​ചാ​ര​ണം ന​ട​ത്തും. വി​വി​ധ പ​രി​പാ​ടി​ക​ളും പ്ര​ചാ​ര​ണ വാ​ഹ​നം എ​ത്തു​ന്നി​ട​ത്തു സം​ഘ​ടി​പ്പി​ക്കും. സ​ര​സ് മേ​ള​യു​ടെ പ്ര​ച​ര​ണാ​ര്‍ഥം പാ​ലാ​യി​ലും ഈ​രാ​റ്റു​പേ​ട്ട​യി​ലും ചേ​ര്‍പ്പു​ങ്ക​ല്‍ ബി​വി​എം കോ​ള​ജി​ലെ എം​എ​സ് ഡ​ബ്ല്യൂ വി​ദ്യാ​ര്‍ഥി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച ഫ്‌​ളാ​ഷ് മോ​ബു​മാ​യാ​ണ് വ​ണ്ടി​യു​ടെ പ്ര​ച​ര​ണം ആ​രം​ഭി​ച്ച​ത്.