മോ​ഷ​ണ​ക്കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
Tuesday, December 6, 2022 10:55 PM IST
കോ​ട്ട​യം: ഏ​റ്റു​മാ​നൂ​രി​ല്‍ മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ ഒ​രാ​ള്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. മോ​നി​പ്പ​ള്ളി പു​ല്ലു​വ​ട്ടം ഭാ​ഗ​ത്ത് പു​തു​വീ​ട്ടി​ല്‍ അ​നി​ല്‍കു​മാ​റി(54)​നെ​യാ​ണ് ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ ഇ​ന്ന​ലെ പു​ല​ര്‍ച്ചെ നാ​ലി​നു മ​ങ്ക​ര ക​ലു​ങ്ക് ഭാ​ഗ​ത്തു​ള്ള വീ​ടി​ന്‍റെ മു​ന്‍വ​ശ​ത്തെ വാ​തി​ല്‍ കു​ത്തി​ത്തു​റ​ന്നു ക​യ​റി പ​ണം അ​ട​ങ്ങി​യ ബാ​ഗ് മോ​ഷ്‌​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​തോ​ടെ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.
ഇ​യാ​ള്‍ക്കെ​തി​രേ അ​യ​ര്‍ക്കു​ന്നം സ്റ്റേ​ഷ​നി​ല്‍ മോ​ഷ​ണ​ക്കേ​സു​ണ്ട്. എ​സ്എ​ച്ച്ഒ രാ​ജേ​ഷ് കു​മാ​ര്‍, എ​സ്‌​ഐ​മാ​രാ​യ സ്റ്റാ​ന്‍ലി, ഗോ​പ​കു​മാ​ര്‍, സി​പി​ഒ സു​ഭാ​ഷ് വാ​സു എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.