ബ​സി​നു​ള്ളി​ല്‍ മോ​ഷ​ണ​ശ്ര​മം: യു​വ​തി അ​റ​സ്റ്റി​ല്‍
Tuesday, December 6, 2022 10:55 PM IST
കോ​ട്ട​യം: ബ​സി​നു​ള്ളി​ല്‍ മോ​ഷ​ണ​ശ്ര​മ​ത്തി​നി​ട​യി​ല്‍ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രി​യാ​യ യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്‌​നാ​ട് പി​ള്ള​യാ​ര്‍ കോ​വി​ല്‍ സ്ട്രീ​റ്റി​ല്‍ മ​ല്ലി​ക (38)യെ​യാ​ണ് കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​ന്ന​ലെ രാ​വി​ലെ ഇ​വ​ര്‍ സം​ക്രാ​ന്തി​യി​ല്‍നി​ന്നും കോ​ട്ട​യ​ത്തേ​ക്കു വ​ന്ന ബ​സി​ല്‍ യാ​ത്ര ചെ​യ്ത യാ​ത്ര​ക്കാ​രി​യു​ടെ മ​ടി​യി​ല്‍ വ​ച്ചി​രു​ന്ന ബാ​ഗ് കീ​റി അ​തി​ല്‍നി​ന്നും പ​ണം മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യാ​ത്ര​ക്കാ​രി ക​ണ്ടു ബ​ഹ​ളം വ​ച്ച​തി​നെ​ത്തു​ട​ർ​ന്നു ജീ​വ​ന​ക്കാ​ര്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്നു കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി യു​വ​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​സ്എ​ച്ച്ഒ യു. ​ശ്രീ​ജി​ത്ത്, എ​സ്‌​ഐ ച​ന്ദ്ര​ബാ​ബു, സി​പി​ഒ​മാ​രാ​യ ര​മ്യാ കൃ​ഷ്ണ​ന്‍, സു​ബീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.