പാ​ന്പാ​ടി കെ​ജി കോ​ള​ജി​ന് സ​ഹ​ചാ​രി പു​ര​സ്‌​കാ​രം
Tuesday, December 6, 2022 10:55 PM IST
പാ​മ്പാ​ടി: കോ​ട്ട​യം ജി​ല്ല​യി​ലെ മി​ക​ച്ച ഭി​ന്ന​ശേ​ഷി പ്രോ​ത്സാ​ഹ​ന ക​ലാ​ല​യ​ത്തി​നു​ള്ള കേ​ര​ളാ സം​സ്ഥാ​ന സാ​മൂ​ഹ്യ നീ​തി വ​കു​പ്പി​ന്‍റെ സ​ഹ​ചാ​രി പു​ര​സ്‌​കാ​രം കെ​ജി കോ​ള​ജി​ന് ല​ഭി​ച്ചു. ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ ജി​ല്ലാ​ത​ല സ​മ്മേ​ള​ന​ത്തി​ൽ സ​ഹ​ക​ര​ണ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.
എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​വി​പി​ൻ കെ. ​വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ള​ജി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി ന​ട​പ്പാ​ക്കി​യ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക​ര​ണം, പെ​ൺ​കു​ട്ടി​ക​ൾ​ക്കു സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​നം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ നേ​തൃ​ത്വം ന​ൽ​കു​ക​യും സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​നം ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യ​ക്തി​ത്വ വി​ക​സ​ന പ​രി​പാ​ടി​ക​ൾ അ​വ​ർ​ക്കാ​യി ക്ര​മീ​ക​രി​ക്കു​ക​യും അ​വ​രു​ടെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള വേ​ദി ഒ​രു​ക്കു​ക​യും ചെ​യ്തു.