കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കോ​വി​ഡ് ബാ​ധി​ത​ര്‍ക്കാ​യി വാ​ര്‍ഡ് തു​റ​ന്നു
Tuesday, December 6, 2022 10:55 PM IST
ഗാ​ന്ധി​ന​ഗ​ര്‍: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​ര്‍ക്കാ​യി വീ​ണ്ടും പ്ര​ത്യേ​ക വാ​ര്‍ഡ് തു​റ​ന്നു. കോ​വി​ഡ് രോ​ഗി​ക​ളെ ജ​ന​റ​ല്‍ വാ​ര്‍ഡു​ക​ളി​ല്‍ കി​ട​ത്തി ചി​കി​ത്സി​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ര്‍ന്ന​തി​നെ​ത്തു​ട​ര്‍ന്നാ​ണി​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ തേ​ടി​യെ​ത്തി​യ പ​തി​മൂ​ന്നു​കാ​ര​നെ ജ​ന​റ​ല്‍ മെ​ഡി​സി​ന്‍ വാ​ര്‍ഡി​ല്‍ കി​ട​ത്തി ചി​കി​ത്സി​ച്ച​ത് ആ​ക്ഷേ​പ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.
കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍ധി​ച്ച​ത​നു​സ​രി​ച്ച് അ​ത്യാ​ഹി​ത വി​ഭാ​ഗം കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലു​ള്ള സി2, ​സി3, സി4 ​എ​ന്നീ നി​ല​ക​ളി​ലാ​ണ് രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ച്ചി​രു​ന്ന​ത്. വെ​ന്‍റി​ലേ​റ്റ​ര്‍ സൗ​ക​ര്യ​മു​ള്ള തീ​വ്ര പ​രി​ച​ര​ണ യൂ​ണി​റ്റു​ക​ളും ഈ ​വാ​ര്‍ഡു​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​ത് അ​നു​സ​രി​ച്ച് വാ​ര്‍ഡു​ക​ളു​ടെ എ​ണ്ണ​വും കു​റ​ച്ചി​രു​ന്നു. അ​വ​സാ​നം കോ​വി​ഡ് രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി സി4 ​വാ​ര്‍ഡ് മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ത​ര്‍ ഇ​ല്ലാ​താ​യ​തോ​ടെ മാ​സ​ങ്ങ​ളാ​യി കോ​വി​ഡ് ബാ​ധി​ത​രെ കി​ട​ത്തി ചി​കി​ത്സി​ച്ചി​രു​ന്ന പ്ര​ത്യേ​ക വാ​ര്‍ഡും നി​ര്‍ത്തി​യി​രു​ന്നു. കോ​വി​ഡ് ബാ​ധി​ത​രെ ജ​ന​റ​ല്‍ വാ​ര്‍ഡു​ക​ളി​ല്‍ കി​ട​ത്തി ചി​കി​ത്സി​ക്കു​ന്ന​തി​ലൂ​ടെ മ​റ്റു​ള്ള രോ​ഗി​ക​ള്‍ക്ക് കോ​വി​ഡ് പി​ടി​പെ​ടു​മോ​യെ​ന്ന ഭ​യ​പ്പാ​ടി​നെ​ത്തു​ട​ര്‍ന്നാ​ണ് വീ​ണ്ടും കോ​വി​ഡ് വാ​ര്‍ഡ് തു​റ​ന്ന​ത്.