കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യെ പു​​ള​​ക​​മ​​ണി​​യി​​ച്ച് ഘോ​​ഷ​​യാ​​ത്ര
Tuesday, December 6, 2022 10:48 PM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: ക​​ലോ​​ത്സ​​വ​​ത്തി​​നു തു​​ട​​ക്കം കു​​റി​​ച്ച് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യെ പു​​ള​​ക​​മ​​ണി​​യി​​ച്ച് ഘോ​​ഷ​​യാ​​ത്ര. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ലെ സ്‌​​കൂ​​ളു​​ക​​ളി​​ലെ കു​​ട്ടി​​ക​​ള്‍ അ​​ണി​​നി​​ര​​ന്ന ഘോ​​ഷ​​യാ​​ത്ര സെ​​ന്‍റ് മേ​​രീ​​സ് സ്‌​​കൂ​​ളി​​ല്‍​നി​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് ആ​​രം​​ഭി​​ച്ചു. ത​​മ്പ​​ല​​ക്കാ​​ട് റോ​​ഡ്, കു​​രി​​ശി​​ങ്ക​​ല്‍, ബ​​സ്‌​​സ്റ്റാ​​ന്‍​ഡ് വ​​ഴി ന​​ഗ​​രം ചു​​റ്റി ഉ​​ദ്ഘാ​​ട​​ന സ​​മ്മേ​​ള​​ന​​വേ​​ദി​​യി​​ല്‍ സ​​മാ​​പി​​ച്ചു.
നാ​​ട​​ന്‍ ക​​ലാ​​രൂ​​പ​​ങ്ങ​​ളും ഒ​​പ്പ​​ന​​യും കോ​​ല്‍​ക്ക​​ളി​​യും മാ​​ര്‍​ഗം​​ക​​ളി​​യും ദ​​ഫ്മു​​ട്ടും ഘോ​​ഷ​​യാ​​ത്ര​​യെ വ​​ര്‍​ണാ​​ഭ​​മാ​​ക്കി. ചെ​​ണ്ട​​മേ​​ള​​വും ബാ​​ൻ​​ഡു​​മേ​​ള​​വും ആ​​വേ​​ശം പ​​ക​​ര്‍​ന്ന​​പ്പോ​​ള്‍ ഭാ​​ര​​താം​​ബ​​യും മാ​​വേ​​ലി മ​​ന്ന​​നും ക്രി​​സ്മ​​സ് പ​​പ്പ​​യും കൗ​​തു​​ക​​മാ​​യി.
ലോ​​ക​​ക​​പ്പി​​ന് ആ​​വേ​​ശം പ​​ക​​ര്‍​ന്ന് ലോ​​ക​​ക​​പ്പി​​ന്‍റെ​​യും പ​​ന്തി​​ന്‍റെ​​യും മാ​​തൃ​​ക​​യി​​ല്‍ ഫ്‌​​ളോ​​ട്ടു​​മു​​ണ്ടാ​​യി​​രു​​ന്നു. എ​​ന്‍​സി​​സി, സ്റ്റു​​ഡ​​ന്‍റ് പോ​​ലീ​​സ്, സ്‌​​കൗ​​ട്ട് ആ​​ന്‍​ഡ് ഗൈ​​ഡ് വി​​ഭാ​​ഗ​​ങ്ങ​​ള്‍ പ്ര​​ത്യേ​​ക​​മാ​​യി റാ​​ലി​​യി​​ല്‍ അ​​ണി​​നി​​ര​​ന്നു.