ക​ണ​മ​ല ഇ​റ​ക്ക​ത്തി​ൽ ച​ര​ക്കു​ലോ​റി നി​യ​ന്ത്ര​ണം തെ​റ്റി
Tuesday, December 6, 2022 10:19 PM IST
ക​ണ​മ​ല: ക​ണ​മ​ല ഇ​റ​ക്ക​ത്തി​ലെ അ​ട്ടി​വ​ള​വി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഡ്രൈ​വ​റു​ടെ മ​നോ​ധൈ​ര്യ​ത്തി​ൽ ഒ​ഴി​വാ​യ​ത് വ​ലി​യ അ​പ​ക​ടം. പ​മ്പ​യി​ലേ​ക്ക് ലോ​ഡു​മാ​യി ക​ണ​മ​ല ഇ​റ​ക്ക​ത്തി​ൽ വ​ന്ന ലോ​റി ബ്രേ​ക്ക്‌ ത​ക​രാ​ർ മൂ​ലം നി​യ​ന്ത്ര​ണ​വി​ട്ടു. ബ്രേ​ക്ക് ത​ക​രാ​റി​ലാ​ണെ​ന്ന് മ​ന​സി​ലാ​യ ഡ്രൈ​വ​ർ ഉ​ട​നെ റി​വേ​ഴ്‌​സ് ഗി​യ​ർ ഇ​ട്ട് വാ​ഹ​നം നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തോ​ടെ വാ​ഹ​നം റോ​ഡ​രി​കി​ലെ ക​ല്ലി​ൽ ത​ട്ടി വേ​ഗ​ത കു​റ​ഞ്ഞു നി​ന്നു. ക്രെ​യി​ൻ എ​ത്തി​ച്ച് വാ​ഹ​നം സു​ര​ക്ഷി​ത​മാ​ക്കി മാ​റ്റി അ​പ​ക​ടം ഒ​ഴി​വാ​ക്കി.

ത​ല​ചാ​യ്ക്കാ​നൊ​രി​ടം പദ്ധതി രണ്ടാംഘട്ടം

കോ​ട്ട​യം: പ്ര​കൃ​തിദു​ര​ന്തം വി​ത​ച്ച കൂ​ട്ടി​ക്ക​ല്‍ കൊ​ക്ക​യാ​ര്‍ മേ​ഖ​ല​യി​ലെ 20 കു​ടും​ബ​ങ്ങ​ള്‍​ക്ക് വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന സേ​വാ​ഭാ​ര​തി​യു​ടെ ത​ല​ചാ​യ്ക്കാ​നൊ​രി​ടം പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ടം നാ​ളെ ആ​രം​ഭി​ക്കും.
കൊ​ടു​ങ്ങ​യി​ല്‍ 52 സെ​ന്‍റ് സ്ഥ​ല​ത്ത് നി​ര്‍​മി​ക്കു​ന്ന എ​ട്ടു വീ​ടു​ക​ളു​ടെ ശി​ലാ​സ്ഥാ​പ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ര്‍​മ​ല ജി​മ്മി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷോ​ണ്‍ ജോ​ര്‍​ജ്, കൂ​ട്ടി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തം​ഗം ര​ജ​നി സു​ധീ​ര്‍, ആ​ത്മ​ബോ​ധി​നി ആ​ശ്ര​മം സെ​ക്ര​ട്ട​റി സ്വാ​മി സ​ത്സ്വ​രൂ​പാ​ന​ന്ദ സ​ര​സ്വ​തി, കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍, രാ​ഷ്‌ട്രീയ സ്വ​യം​സേ​വ​ക സം​ഘം പ്രാ​ന്ത​കാ​ര്യ​വാ​ഹ് പി.​എ​ന്‍. ഈ​ശ്വ​ര​ന്‍, ദേ​ശീ​യ സേ​വാ​ഭാ​ര​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡി. ​വി​ജ​യ​ന്‍, ദേ​ശീ​യ സേ​വാ​ഭാ​ര​തി കോ​ട്ട​യം ര​ക്ഷാ​ധി​കാ​രി എം.​എ​സ്. പ​ദ്മ​നാ​ഭ​ന്‍ എ​ന്നി​വ​ര്‍ നി​ര്‍​വ​ഹി​ക്കും.