ജ​യ്‌​സ​ണ് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് നാ​ടും സി​നി​മാ​ലോ​ക​വും
Tuesday, December 6, 2022 10:19 PM IST
ഇ​ള​ങ്ങു​ളം: ച​ല​ച്ചി​ത്ര നി​ർ​മാ​താ​വും കാ​ൽ​നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി സി​നി​മ​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്ത ജ​യ്‌​സ​ൺ ഇ​ള​ങ്ങു​ള​ത്തി​ന് ജ​ന്മ​നാ​ടും സി​നി​മാ​ലോ​ക​വും അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. ന​ട​നും സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ ലാ​ൽ, ന​ടി ന​മി​ത പ്ര​മോ​ദ്, നി​ർ​മാ​താ​ക്ക​ളാ​യ ര​ഞ്ജി​ത്, രാ​ഗേ​ഷ്, സാ​ബു ചെ​റി​യാ​ൻ, ആ​ന്‍റോ ജോ​സ​ഫ്, ഗി​രീ​ഷ് വൈ​ക്കം തു​ട​ങ്ങി​യ​വ​ർ ഇ​ള​ങ്ങു​ള​ത്തെ​ത്തി അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ​യ്ക്കു​വേ​ണ്ടി കു​ടും​ബാം​ഗ​ങ്ങ​ൾ റീ​ത്ത് സ​മ​ർ​പ്പി​ച്ചു.
എ​റ​ണാ​കു​ള​ത്തെ ഫ്‌​ളാ​റ്റി​ൽ ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ജ​യ്‌​സ​ണി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ഇ​ള​ങ്ങു​ളം പ​ന്ത​ലൂ​ർ വീ​ട്ടി​ലെ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് ഇ​ള​ങ്ങു​ളം സെ​ന്‍റ് മേ​രീ​സ് പാ​രി​ഷ് ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ചു. സി​നി​മാ​രം​ഗ​ത്തെ ഒ​ട്ടേ​റെ പ്ര​മു​ഖ​ർ കൊ​ച്ചി​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​യും അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു.
റി​ട്ട​യേ​ഡ് വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് പൊ​ൻ​കു​ന്നം ഇ​ള​ങ്ങു​ളം പ​ന്ത​ല്ലൂ​ർ പി.​എം. ജോ​സ​ഫി​ന്‍റെ മ​ക​നാ​ണ്. മാ​താ​വ് മേ​രി ജോ​സ​ഫ് (റി​ട്ട. അ​ധ്യാ​പി​ക) കൊ​ര​ട്ടി കു​റു​വാ​മൂ​ഴി കൊ​ണ്ടാ​ട്ടു​പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ റൂ​ബി​ന (ന​ഴ്സ്, അ​ബു​ദാ​ബി) ഇ​ള​ങ്ങു​ളം കു​ട​ക​ശേ​രി​ൽ കോ​വു​കു​ന്നേ​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക​ൾ: പു​ണ്യ ജ​യ്സ​ൺ (വി​ദ്യാ​ർ​ഥി​നി).