ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി ബാ​ബു ആ​ന്‍റ​ണി
Tuesday, December 6, 2022 10:19 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കി ന​ട​ൻ ബാ​ബു ആ​ന്‍റ​ണി. ക​ലാ​മേ​ള​യു​ടെ ഉ​ദ്‌​ഘാ​ട​ന​ച്ച​ട​ങ്ങി​ൽ വി​ശി​ഷ്‌​ടാ​തി​ഥി​യാ​യാ​ണ്‌ മ​ല​യാ​ളി​ക​ളു​ടെ ഇഷ്ട​താ​രം എ​ത്തി​യ​ത്‌.
ല​ഹ​രി​വ​സ്‌​തു​ക്ക​ൾ സൗ​ജ​ന്യ​മാ​യി ത​രാ​ൻ പ​ല​രും കു​ട്ടി​ക​ളെ സ​മീ​പി​ച്ചേ​ക്കാം. അ​തി​ൽ വീ​ണു​പോ​ക​രു​ത്‌. ച​തി​യു​ടെ തു​ട​ക്ക​മാ​ണ​ത്‌. അ​ത്ത​ര​ക്കാ​രെ ഒ​ഴി​വാ​ക്കാ​ൻ കു​ട്ടി​ക​ൾ ശീ​ലി​ക്ക​ണം. എ​ല്ലാ ല​ഹ​രി​യി​ൽ​നി​ന്നും പൂ​ർ​ണ​മാ​യി വി​ട്ടു​നി​ന്ന​തു വ​ഴി​യാ​ണ്‌ ത​നി​ക്ക്‌ ആ​രോ​ഗ്യം നി​ല​നി​ർ​ത്താ​ൻ സാ​ധി​ക്കു​ന്ന​തെ​ന്നും ബാ​ബു ആ​ന്‍റ​ണി പ​റ​ഞ്ഞു.
ചെ​റു​പ്പ​ത്തി​ൽ സ്റ്റേ​ജി​ൽ ക​യ​റാ​ൻ പേ​ടി​യാ​യി​രു​ന്ന​തി​നാ​ൽ ക​ലോ​ത്സ​വ​ത്തി​ന് പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും ഇ​ന്ന് അ​തൊ​രു ന​ഷ്ട​മാ​യി ക​രു​തു​ന്നു​വെ​ന്നും ബാ​ബു ആ​ന്‍റ​ണി കൂ​ട്ടി​ചേ​ർ​ത്തു.