എം​പി ഫ​ണ്ട് പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്ക​ണം: തോ​മ​സ് ചാ​ഴി​കാ​ട​ന്‍
Monday, December 5, 2022 11:59 PM IST
കോ​ട്ട​യം: എം​പി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു​ള്ള പ​ദ്ധ​തി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ​ദ്ധ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി. ക​ള​ക്‌​ട​റേ​റ്റ് വി​പ​ഞ്ചി​ക കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ന​ട​ന്ന എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടു​പ​യോ​ഗി​ച്ചു​ള്ള പ​ദ്ധ​തി​ക​ളു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഏ​ഴു കോ​ടി രൂ​പ​യാ​ണ് മ​ണ്ഡ​ല​ത്തി​ല്‍ എം​പി ഫ​ണ്ടി​ല്‍നി​ന്ന് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 4.05 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു​ണ്ട്. 58 ശ​ത​മാ​ന​മാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്ക​ലി​ല്‍ പു​രോ​ഗ​തി​യു​ള്ള​ത്. 86 പ​ദ്ധ​തി​ക​ള്‍ക്കാ​ണ് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്. ഇ​തി​ല്‍ 31 പ​ദ്ധ​തി​ക​ള്‍ പൂ​ര്‍ത്തി​യാ​യി. പ​ട്ടി​ത്താ​നം-​മ​ണ​ര്‍കാ​ട് ബൈ​പാ​സി​ല്‍ പ​ട്ടി​ത്താ​നം ജം​ഗ്ഷ​നി​ല്‍ ഹൈ​മാ​സ്റ്റ് ലൈ​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ​ണം അ​നു​വ​ദി​ച്ച​താ​യി എം​പി പ​റ​ഞ്ഞു. കാ​രി​ത്താ​സ് ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തെ ബ​സ് ഷെ​ല്‍ട്ട​ര്‍ 20ന​കം പൂ​ര്‍ത്തീ​ക​രി​ക്ക​ണം. ഉ​ഴ​വൂ​ര്‍ ബ്ലോ​ക്കി​ലെ ക​ണ്ണോ​ത്ത്കു​ളം ക്ഷീ​രോ​ത്പാ​ദ​ക സം​ഘ​ത്തി​ന്‍റെ നി​ര്‍മാ​ണം ഡി​സം​ബ​റി​ല്‍ ത്ത​ന്നെ പൂ​ര്‍ത്തി​യാ​ക്ക​ണം. നീ​ര്‍പ്പാ​റ​യി​ല്‍ ബ​ധി​ര​ര്‍ക്കാ​യു​ള്ള അ​സീ​സി മൗ​ണ്ട് എ​ച്ച്എ​സ്എ​സി​നു​ള്ള നീ​ന്ത​ല്‍ക്കു​ളം നി​ര്‍മി​ക്കു​ന്ന​തി​നു​ള്ള എ​ഗ്രി​മെ​ന്‍റ് ന​ട​പ​ടി​ക​ള്‍ ന​ട​ത്തി നി​ര്‍മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കാ​നും അ​ദ്ദേ​ഹം നി​ര്‍ദേ​ശി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ പി.​കെ. ജ​യ​ശ്രീ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ ലി​റ്റി മാ​ത്യു, ഫി​നാ​ന്‍സ് ഓ​ഫീ​സ​ര്‍ എ​സ്. ആ​ര്‍. അ​നി​ല്‍കു​മാ​ര്‍, ഡെ​പ്യൂ​ട്ടി പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ ബി.​എ​ല്‍. ബി​ന്ദു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.