ബ​സി​നു​ള്ളി​ല്‍ വി​ദ്യാ​ർ​ഥി​നി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം: ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
Monday, December 5, 2022 11:59 PM IST
കോ​ട്ട​യം: ബ​സി​നു​ള്ളി​ല്‍ വി​ദ്യാ​ര്‍ഥി​നി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ല്ല​റ തേ​വ​ല​ക്കാ​ട് ചാ​ഴി​യി​ല്‍ സി.​കെ. അ​നി​ല്‍കു​മാ​ര്‍ (48) നെ​യാ​ണ് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​യാ​ള്‍ ഇ​ന്ന​ലെ കോ​ട്ട​യം-​ഏ​റ്റു​മാ​നൂ​ര്‍ റൂ​ട്ടി​ല്‍ സ​ര്‍വീ​സ് ന​ട​ത്തി​യി​രു​ന്ന സ്വ​കാ​ര്യ​ബ​സി​ല്‍ വ​ച്ചു വി​ദ്യാ​ര്‍ഥി​നി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. പ​രാ​തി​യെ​ത്തു​ട​ര്‍ന്ന് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. എ​സ്എ​ച്ച്ഒ കെ.​ആ​ര്‍. പ്ര​ശാ​ന്ത് കു​മാ​ര്‍, എ​സ്‌​ഐ കെ.​എ​സ്. അ​നി​ല്‍കു​മാ​ര്‍, സി​പി​ഒ​മാ​രാ​യ വി​ജേ​ഷ്‌​കു​മാ​ര്‍, ഷെ​ജി​മോ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

തു​ണി അ​ല​ക്കാ​ൻ പോ​യ വൃ​ദ്ധ​ൻ
തോ​ട്ടി​ൽ മു​ങ്ങി​മ​രി​ച്ചു

തി​​രു​​വാ​​ർ​​പ്പ്: ചെ​​ങ്ങ​​ളം ക​​ട​​ത്തു​​ക​​ട​​വി​​ൽ തു​​ണി അ​​ല​​ക്കാ​​ൻ പോ​​യ വൃ​​ദ്ധ​​ൻ വെ​​ള്ള​​ത്തി​​ൽ വീ​​ണ് മു​​ങ്ങി​​മ​​രി​​ച്ചു. ചെ​​ങ്ങ​​ളം കു​​ന്നും​​പു​​റ​​ത്ത് പ​​മ്പു ഹൗ​​സി​​നു സ​​മീ​​പം കീ​​റ്റു​​പ​​റ​​മ്പി​​ൽ കെ.​​കെ. ത​​ങ്ക​​പ്പ​​ൻ (84 ) ആ​​ണ് മു​​ങ്ങി​​മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ അ​​ഞ്ചോ​​ടെ​​യാ​​ണ് ഇ​​യാ​​ൾ വീ​​ട്ടി​​ൽ​​നി​​ന്നും സ​​മീ​​പ​​ത്തെ തോ​​ട്ടി​​ലേ​​ക്ക് അ​​ല​​ക്കാ​​ൻ പോ​​യ​​ത്. ഏ​​റെ നേ​​രം ക​​ഴി​​ഞ്ഞി​​ട്ടും തി​​രി​​കെ എ​​ത്തി​​യി​​ല്ല. വ​​സ്ത്ര​​ങ്ങ​​ളും ചെ​​രു​​പ്പും തോ​​ട്ടു​​ക​​ട​​വി​​ൽ ക​​ണ്ട​​തോ​​ടെ നാ​​ട്ടു​​കാ​​ർ കു​​മ​​ര​​കം പോ​​ലീ​​സി​​ൽ വി​​വ​​രം അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു.
കോ​​ട്ട​​യ​​ത്തു​​നി​​ന്നും എ​​ത്തി​​യ ഫ​​യ​​ർ ഫോ​​ഴ്സും കു​​മ​​ര​​കം പോ​​ലീ​​സും ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​ൽ രാ​​വി​​ലെ 8.30 ഓ​​ടെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു . സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ സാ​​വി​​ത്രി ചെ​​ങ്ങ​​ളം ഇ​​ട​​ക്ക​​രി​​ച്ചി​​റ കു​​ടും​​ബാ​​ഗ​​മാ​​ണ്. മ​​ക്ക​​ൾ : രാ​​ധാ​​കൃ​​ഷ്ണ​​ൻ, രാ​​ധ, ഉ​​ഷ. മ​​രു​​മ​​ക്ക​​ൾ: ര​​ജ​​നി (മു​​ട്ടാ​​ർ ), ത​​ങ്ക​​ച്ച​​ൻ ( ക​​ല്ലി​​ശേ​​രി), രാ​​ജു (ചെ​​ങ്ങ​​ളം).