വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​ണം: ഷോ​ണ്‍ ജോ​ര്‍​ജ്
Monday, December 5, 2022 11:47 PM IST
കോ​​ട്ട​​യം: ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​നെ​​തി​​രേ ഉ​​യ​​ര്‍​ന്ന ആ​​രോ​​പ​​ണ​​ങ്ങ​​ളെ സം​​ബ​​ന്ധി​​ച്ച് വി​​ജി​​ല​​ന്‍​സ് അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്ന് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം ഷോ​​ണ്‍ ജോ​​ര്‍​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.
ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഇ​​ന്ന​​ലെ ന​​ട​​ത്തി​​യ പ്ര​​സ്താ​​വ​​ന അ​​നു​​സ​​രി​​ച്ച് ഇ​​പ്പോ​​ള്‍ ഓ​​ഡി​​റ്റ് ഒ​​ബ്‌​​ജ​​ക്‌​ഷ​​ന്‍ ഉ​​ണ്ടാ​​യി​​ട്ടു​​ള്ള​​ത് ക​​ഴി​​ഞ്ഞ ഭ​​ര​​ണ​​സ​​മി​​തി​​യു​​ടെ കാ​​ല​​ത്തെ ന​​ട​​പ​​ടി​​ക​​ളെ സം​​ബ​​ന്ധി​​ച്ചാ​​ണ്. ആ ​​കാ​​ല​​ത്ത് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് ഭ​​രി​​ച്ചി​​രു​​ന്ന​​വ​​ര്‍ ഇ​​തി​​ന് ഉ​​ത്ത​​രം പ​​റ​​യാ​​ന്‍ ബാ​​ധ്യ​​സ്ഥ​​രാ​​ണ്. ആ​​രോ​​പ​​ണ​​ങ്ങ​​ള്‍ ഉ​​ണ്ടാ​​യി​​ട്ടു​​ള്ള പ​​ല കേ​​സു​​ക​​ളി​​ലും ഗു​​രു​​ത​​ര​​മാ​​യ ഭ​​ര​​ണ​​വീ​​ഴ്ച​​യും, ക​​ര്‍​ത്ത​​വ്യ നി​​ര്‍​വ​​ഹ​​ണ​​ത്തി​​ലു​​ള്ള അ​​ലം​​ഭാ​​വ​​വും പ്ര​​ക​​ട​​മാ​​യി കാ​​ണാം. 2019 - 2020 സാ​​മ്പ​​ത്തി​​ക വ​​ര്‍​ഷം കേ​​ര​​ള​​ത്തി​​ലെ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ പ​​ദ്ധ​​തി നി​​ര്‍​വ​​ഹ​​ണ​​ത്തി​​ല്‍ ജി​​ല്ല​​യ്ക്ക് പ​​തി​​നാ​​ലാ​​മ​​താ​​ണ് സ്ഥാ​​നം. ഈ ​​കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ കു​​ള​​ത്തു​​ങ്ക​​ല്‍ ആ​​യി​​രു​​ന്നു ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ്. ഇ​​ത്ര​​യേ​​റെ ലാ​​ഘ​​വ​​ത്തോ​​ടെ ഭ​​ര​​ണം ന​​ട​​ത്തി​​യ​​വ​​ര്‍​ക്കെ​​തി​​രേ ത​​ക്ക​​താ​​യ ന​​ട​​പ​​ടി ഉ​​ണ്ടാ​​ക​​ണ​​മെ​​ന്നും ഷോ​​ണ്‍ ജോ​​ര്‍​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.