ജ​ല​ശ്രീ ക്ല​ബു​ക​ൾ ആ​രം​ഭി​ച്ചു
Monday, December 5, 2022 10:26 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ എ​ല്ലാ ഗാ​ർ​ഹി​ക വീ​ടു​ക​ളി​ലും 2024ൽ ​ശു​ദ്ധ​ജ​ലം എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ൽ ജീ​വ​ൻ മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്കൂ​ൾ ത​ല​ത്തി​ൽ ജ​ല​ശ്രീ ക്ല​ബു​ക​ൾ ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം പേ​ട്ട ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ തോ​മ​സ് നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ പി.​എ. ഷെ​മീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ശ്യാ​മ​ള ഗം​ഗാ​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹെ​ഡ്മി​സ്ട്ര​സ് എ​ൽ. ല​ത, ജ​യ്സ​ൺ തോ​മ​സ്, ജ​ൽ ജീ​വ​ൻ മി​ഷ​ൻ ടീം ​ലീ​ഡ​ർ ശ്യാം ​ശ​ശി, അ​നൂ​പ് കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഷൂ​ട്ടൗ​ട്ട് മ​ത്സ​രം ന​ട​ത്തി

ചെ​റു​വ​ള്ളി: ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ന്‍റെ ആ​വേ​ശ​മു​യ​ർ​ത്തി ചെ​റു​വ​ള്ളി​യി​ൽ റെ​ഡ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ഷൂ​ട്ടൗ​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. 34 ടീ​മു​ക​ളാ​യി 170 ക​ളി​ക്കാ​രാ​ണ് മ​ത്സ​രി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​ൻ​കു​ന്നം ജ​ർ​മ​ൻ ലെ​ജ​ൻ​ഡ്‌​സ് എ​ഫ്സി, താ​വൂ​ർ പാ​ന്തേ​ഴ്‌​സ്, ചി​റ​ക്ക​ട​വ് സെ​ന്‍റ് ഇ​ഫ്രേം​സ് എ​ന്നീ ടീ​മു​ക​ൾ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. താ​വൂ​ർ ടീ​മി​ലെ കൃ​ഷ്ണ​ദേ​വ് മി​ക​ച്ച ഗോ​ളി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 15 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രു​ടെ മ​ത്സ​ര​ത്തി​ൽ പട​നി​ലം ചാം​പ്‌​സ്, ചെ​റു​വ​ള്ളി ഡ്രാ​ഗ​ൺ എ​ന്നീ ടീ​മു​ക​ൾ യ​ഥാ​ക്ര​മം ഒന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി.