അ​ഖി​ലേ​ന്ത്യാ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്
Monday, December 5, 2022 10:26 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി ഇ​ല​വ​ൻ​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഖി​ലേ​ന്ത്യ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് 16, 17, 18 തീ​യ​തി​ക​ളി​ൽ കു​ന്നും​ഭാ​ഗം ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. കു​ന്നും​ഭാ​ഗം ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ളി​ലെ കാ​ത​ൽ പ്രാ​ത​ൽ പ്ര​ഭാ​ത​ഭ​ക്ഷ​ണ പ​രി​പാ​ടി​ക്കും മ​റ്റു ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഫ​ണ്ട് ക​ണ്ടെ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തു​ന്ന​ത്. ഒ​ന്നാം സ​മ്മാ​നം 50,000 രൂ​പ​യും ര​ണ്ടാം സ​മ്മാ​നം 25,000 രൂ​പ​യും വ​ല്യ​ട​ത്ത് രാ​ജ്കൃ​ഷ്ണ​ൻ (ബി​നു​ക്കു​ട്ടി) മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും ന​ൽ​കും. ടൂ​ർ​ണ​മെ​ന്‍റി​ൽ 32 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ര​ക്ഷാ​ധി​കാ​രി ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ ജോ​സ​ഫ്, ക്ല​ബ് പ്ര​സി​ഡ​ന്‍റ് സു​ബി​ൻ പു​തു​പ്പ​റ​ന്പി​ൽ, സെ​ക്ര​ട്ട​റി അ​നു​ദേ​വ് ശ്രീ​കു​മാ​ർ, ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ഉ​ണ്ണി പ​ടി​ഞ്ഞാ​റ്റേ​ൽ, അ​ല​ക്സ് ജോ​ൺ, മാ​ത്തു​കു​ട്ടി കൊ​ല്ലി​യി​ൽ, സു​ര​ജ് കു​രാം​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ശ​മ്പ​ള​പ​രി​ഷ്ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​ണി​മു​ട​ക്ക് സ​മ​ര​വു​മാ​യി തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ

മു​ണ്ട​ക്ക​യം: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ള വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് തി​രു​കൊ​ച്ചി തോ​ട്ടം തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഐ​എ​ൻ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ മു​ണ്ട​ക്ക​യം വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ക്കി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തു​മെ​ന്ന് തി​രു​കൊ​ച്ചി തോ​ട്ടം തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. ജ​നാ​ർ​ദ്ദ​ന​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
നാ​ളെ രാ​വി​ലെ 10ന് ​ഐ​എ​ൻ​ടി​യു​സി യൂ​ണി​യ​ൻ ഓ​ഫീ​സി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന മാ​ർ​ച്ച് ടൗ​ൺ ചു​റ്റി മു​ണ്ട​ക്ക​യം വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ക്ക​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന ധ​ർ​ണ പ്ലാ​ന്‍റേ​ഷ​ൻ വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും പി​എ​ൽ​സി മെം​ബ​റു​മാ​യ പി.​ജെ. ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സി​റി​യ​ക് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ജോ​ൺ പി. ​തോ​മ​സ്, സു​രേ​ഷ് ഓ​ലി​ക്ക​ൽ, ശ​ര​ത് ഒ​റ്റ​പ്ലാ​ക്ക​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.