പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി വോ​ളി​ബോ​ള്‍ ചാ​മ്പ്യ​ന്മാ​ര്‍
Monday, December 5, 2022 10:19 PM IST
പാ​ലാ: മു​രി​ക്കാ​ശേ​രി പാ​വ​നാ​ത്മ കോ​ള​ജി​ല്‍ ന​ട​ന്ന എം​ജി സ​ര്‍​വ​ക​ലാ​ശാ​ല ഇ​ന്‍റ​ര്‍ സോ​ണ്‍ പു​രു​ഷ വി​ഭാ​ഗം വോ​ളി​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ചാ​മ്പ്യ​ന്മാ​രാ​യി. അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ര്‍​ജ് കോ​ള​ജ് ര​ണ്ടാം സ്ഥാ​ന​വും കോ​ല​ഞ്ചേ​രി സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് കോ​ള​ജ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ പി.​എ. ഹേ​മ​ന്തി​നെ ബെ​സ്റ്റ് അ​റ്റാ​ക്ക​റാ​യും ആ​കാ​ശ് എ​സ്. കു​മാ​റി​നെ ബെ​സ്റ്റ് സെ​റ്റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.
കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. ജോ​സ​ഫ് ത​ട​ത്തി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​ജ​യിം​സ് ജോ​ണ്‍ മം​ഗ​ല​ത്ത്, ബ​ര്‍​സാ​ര്‍ ഫാ. ​മാ​ത്യു ആ​ല​പ്പാ​ട്ടു​മേ​ട​യി​ല്‍ എ​ന്നി​വ​ര്‍ വി​ജ​യി​ക​ളെ​യും പ​രി​ശീ​ല​ക​രെ​യും അ​നു​മോ​ദി​ച്ചു. കോ​ള​ജ് കാ​യി​ക വി​ഭാ​ഗം ത​ല​വ​ന്‍ ആ​ഷി​ഷ് ജോ​സ​ഫ്, കോ​ച്ച് എ​സ്. മ​നോ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കോ​ള​ജ് മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച​ത്.