അ​രു​വി​ത്തു​റ കോ​ള​ജി​ന് ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്ക​റ്റ്
Monday, December 5, 2022 10:19 PM IST
അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ സ്റ്റാ​ൻ​ഡേ​ർ​ഡൈ​സേ​ഷ​ന്‍റെ (ഐ​എ​സ്ഒ) വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മാ​ത്രം ന​ൽ​കു​ന്ന ഐ​എ​സ്ഒ 21001 സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. കോ​ള​ജ് മാ​നേ​ജ​ർ റ​വ.​ഡോ. അ​ഗ​സ്റ്റി​ൻ പാ​ല​യ്ക്ക​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യി​ൽ​നി​ന്ന് കോ​ള​ജ് മാ​നേ​ജ​ർ റ​വ.​ഡോ. അ​ഗ​സ്റ്റി​ൻ പാ​ല​യ്ക്ക​പ്പ​റ​മ്പി​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി​ബി ജോ​സ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഏ​റ്റു​വാങ്ങി.
അ​ധ്യാ​പ​ന​ത്തി​ലൂ​ടെ​യും പ​ഠ​ന​ത്തി​ലൂ​ടെ​യും ഗ​വേ​ഷ​ണ​ത്തി​ലൂ​ടെ​യും ക​ഴി​വ് നേ​ടു​ന്ന​തി​നും വി​ക​സി​പ്പി​ക്കു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​പ്ത​മാ​ക്കു​ക​യും പ​ഠി​താ​ക്ക​ളു​ടെ​യും മ​റ്റു ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ​യും ആ​വ​ശ്യ​ക​ത​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഐ​എ​സ്ഒ 21001 സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭ്യ​മാ​യ​ത്. പ​ഠി​താ​ക്ക​ളു​ടെ​യും മ​റ്റു ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സം​തൃ​പ്തി വ​ർ​ധി​പ്പി​ക്കാ​ൻ ഫ​ല​പ്ര​ദ​മാ​യ മാ​നേ​ജ്‌​മെ​ന്‍റ് സം​വി​ധാ​ന​വും അ​തി​നു​ത​കു​ന്ന പ​ദ്ധ​തി​ക​ളും ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ​യും കൂ​ടി അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​കു​ന്ന​ത്.
ബ​ർ​സാ​റും കോ​ഴ്‌​സ് കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ റ​വ.​ഡോ. ജോ​ർ​ജ് പു​ല്ലു​കാ​ലാ​യി​ൽ, വൈ​സ് പ്രി​ൻ​സി​പ്പ​ലും ഐ​ക്യു​എ​സി കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഡോ. ​ജി​ലു ആ​നി ജോ​ൺ, ഐ​എ​സ്ഒ മാ​ർ​ക്ക​റ്റിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​എ​ൻ. ശ്രീ​കു​മാ​ർ, ഐ​ക്യു​എ​സി അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡോ. ​സു​മേ​ഷ് ജോ​ർ​ജ്, മി​ഥു​ൻ ജോ​ൺ, കോ​ള​ജ് സ്റ്റു​ഡ​ൻ​സ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ സ​ൽ​മാ​ൻ ബി​ൻ ന​വാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.