മ​ഹാ​ത്മാ​ഗാ​ന്ധി പ്ര​തി​മ ഗ​വ​ര്‍​ണ​ര്‍ അ​നാ​വ​ര​ണം ചെ​യ്തു
Monday, December 5, 2022 10:19 PM IST
പാ​ലാ: രാ​ഷ്‌​ട്ര​പി​താ​വി​നു പാ​ലാ ന​ല്‍​കി​യ മ​ഹ​ത്ത​ര​മാ​യ ആ​ദ​ര​വാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​മ​യും ഗാ​ന്ധി​സ്‌​ക്വ​യ​റു​മെ​ന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. പാ​ലാ മൂ​ന്നാ​നി​യി​ല്‍ ലോ​യേ​ഴ്‌​സ് ചേം​ബ​ര്‍ റൂ​ട്ടി​ല്‍ പാ​ലാ ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് മ​ഹാ​ത്മാ​ഗാ​ന്ധി നാ​ഷ​ണ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ നി​ര്‍​മി​ച്ച മ​ഹാ​ത്മാ​ഗാ​ന്ധി പ്രതി​മ അ​നാ​വ​ര​ണം ചെ​യ്ത ശേ​ഷം പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഗ​വ​ർ​ണർ.
അ​നാ​വ​ര​ണ ച​ട​ങ്ങി​ന് ഗാ​ന്ധി​സ്‌​ക്വ​യ​റി​ല്‍ എ​ത്തി​യ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ, പാ​ലാ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ആ​ന്‍റോ ജോ​സ് പ​ടി​ഞ്ഞാ​റെ​ക്ക​ര, മ​ഹാ​ത്മാ​ഗാ​ന്ധി നാ​ഷ​ണ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​ബി ജെ. ​ജോ​സ്, മു​നി​സി​പ്പ​ല്‍ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ലി​ജി ബി​ജു എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു സ്വീ​ക​രിച്ചു.
മ​ഹാ​ത്മാ​ഗാ​ന്ധി പ്ര​തി​മ​യു​ടെ ശി​ല്പി ചേ​രാ​സ് ര​വി​ദാ​സി​ന് ഗ​വ​ര്‍​ണ​ര്‍ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു. മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി ബി​ജു ജോ​സ​ഫ് നി​ര്‍​മി​ച്ച ഗാ​ന്ധി ശി​ല്പം ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​ബി ജെ. ​ജോ​സ് സ​മ്മാ​നി​ച്ചു. ഇ​വാ​ന എ​ല്‍​സ ജോ​സ് ഗാ​ന്ധി​ജി​യു​ടെ ആ​ത്മ​ക​ഥ​യാ​യ "എ​ന്‍റെ സ​ത്യാ​ന്വേ​ഷ​ണ പ​രീ​ക്ഷ​ക​ള്‍' എ​ന്ന പു​സ്ത​കം ഗ​വ​ര്‍​ണ​ര്‍​ക്ക് സ​മ്മാ​നി​ച്ചു.
വ​ക്ക​ച്ച​ന്‍ മ​റ്റ​ത്തി​ല്‍, കു​ര്യാ​ക്കോ​സ് പ​ട​വ​ന്‍, ഫാ. ​ജോ​സ് പു​ല​വേ​ലി​ല്‍, സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ല്‍, ചെ​റി​യാ​ന്‍ സി. ​കാ​പ്പ​ന്‍, ജോ​ര്‍​ജ് പു​ളി​ങ്കാ​ട്, ടോ​ണി തോ​ട്ടം, ജോ​സ് പാ​റേ​ക്കാ​ട്ട്, ജോ​യി ക​ള​രി​യ്ക്ക​ല്‍, നി​ഷ സ്‌​നേ​ഹ​ക്കൂ​ട്, ബി​നു പെ​രു​മ​ന, സ​ന്തോ​ഷ് കാ​വു​കാ​ട്ട്, അ​ഡ്വ. ജോ​ഷി ത​റ​പ്പി​ല്‍, അ​ഡ്വ. ബേ​ബി സൈ​മ​ണ്‍, അ​ഡ്വ. ആ​ഷ്മി ജോ​സ്, ര​വി പാ​ലാ, ജോ​സ​ഫ് കു​ര്യ​ന്‍, സാം​ജി പ​ഴേ​പ​റ​മ്പി​ല്‍, സാ​ബു ഏ​ബ്രാ​ഹം, ഷോ​ജി ഗോ​പി, കാ​ത​റീ​ന്‍ റെ​ബേ​ക്ക, ലി​യ മ​രി​യ, മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.​പൊ​തു​ജ​ന സ​ഹ​ക​ര​ണ​ത്തോ​ടെ 12 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് പ്ര​തി​മ​യും ഗാ​ന്ധി​സ്‌​ക്വ​യ​റും സ്ഥാ​പി​ച്ച​ത്.