പാ​ലാ ബൈ​പാ​സ്; സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ഭാ​ഗം സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി
Monday, December 5, 2022 10:19 PM IST
പാ​ലാ: പാ​ലാ ബൈ​പാ​സി​ല്‍ സി​വി​ല്‍ സ്റ്റേ​ഷ​ന്‍ ഭാ​ഗം സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി. മ​ഴ​യു​ടെ സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ച് 15 ന് ​മു​മ്പ് ബി​എം ആ​ൻ​ഡ് ബി​സി ടാ​റിം​ഗ് പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

പൂ​ര്‍​ത്തി​യാ​കാ​തെ കി​ട​ന്ന ഭാ​ഗ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ന് 1.32 കോ​ടി രൂ​പ​യാ​ണ് സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച​ത്. അ​തി​ല്‍ 1.10 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്. മ​രി​യ​ന്‍ സെ​ന്‍റ​ര്‍ ഭാ​ഗം, ആ​ര്‍​വി ജം​ഗ്ഷ​ന്‍ എ​ന്നി​വ ശ​രി​യാ​ക്കു​ന്ന​തി​ന് 22 ല​ക്ഷം ചെ​ല​വ​ഴി​ക്കു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. പൊ​ട്ടി​പ്പൊ​ളി​ഞ്ഞ റി​വ​ര്‍​വ്യൂ റോ​ഡ്, മു​നി​സി​പ്പ​ല്‍ കോം​പ്ല​ക്‌​സ് ഭാ​ഗ​ങ്ങ​ളി​ലെ ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ചി​ട്ടു​ണ്ട്.

ജൂ​ബി​ലി തി​രു​നാ​ളി​നും ശ​ബ​രി​മ​ല സീ​സ​ണും മു​ന്നോ​ടി​യാ​യി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ന്‍ സാ​ധി​ച്ച​തി​ല്‍ ചാ​രി​താ​ര്‍​ഥ്യ​മു​ണ്ടെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.