ഏറ്റുമാനൂർ: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരേ കോൺഗ്രസ് ഏറ്റുമാനൂർ ബ്ലോക്ക് കമ്മിറ്റി സമരപ്രഖ്യാപന സമ്മേളനം നടത്തി. 17ന് പൗരവിചാരണ യാത്ര നടത്താനും ബൂത്ത് കമ്മിറ്റികൾ പുന:സംഘടിപ്പിക്കാനും തീരുമാനിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ജി. ഹരിദാസ് അധ്യക്ഷത വഹിച്ച സമ്മേളനം ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ പി.വി. പ്രസാദ്, ജോറോയി പൊന്നാറ്റിൽ, സിനു ജോൺ, ടി.എസ്. അൻസാരി, സജി തടത്തിൽ, അഡ്വ. പി. രാജീവ്, ബിജു വലിയമല, കെ.ഹരിദാസ്, ടി. ജോൺസൺ, വിബിൻ വത്സൻ, കെ.ആർ. ഷാജി, ജൂബി ഐക്കരക്കുഴി, സജി തൈപ്പറമ്പിൽ, ജോസഫ് ചാക്കോ എട്ടുകാട്ടിൽ, ടോമി മണ്ഡപത്തിൽ, ജയിംസ് തോമസ്, റോയി കല്ലുങ്കൽ, ജോഷി തകിടിയേൽ, ജോജി വട്ടമല എന്നിവർ പ്രസംഗിച്ചു.