ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ അ​ട​യ്ക്ക​ണം
Sunday, December 4, 2022 11:49 PM IST
കു​​മ​​ര​​കം: വേ​​ലി​​യേ​​റ്റ​​ത്തെ​​ത്തു​​ട​​ർ​​ന്ന് കു​​ട്ട​​നാ​​ട്ടി​​ലെ ജ​​ല​​നി​ര​പ്പ് ഉ​​യ​​രു​​ന്ന​തി​നാ​ൽ മ​​ട​​വീ​​ഴ്ച വ​​ർ​​ധി​​ച്ചു വ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ടി​​ന്‍റെ ഷ​​ട്ട​​ർ അ​​ടി​​യ​​ന്ത​​ര​​മാ​​യി താ​​ഴ്ത്താ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് വി​​വി​​ധ ക​​ർ​​ഷ​​ക സം​​ഘ​​ട​​ന​​ക​​ൾ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ടി​​ന്‍റെ ഷ​​ട്ട​​റു​​ക​​ൾ 15ന് ​​അ​​ട​​യ്ക്കു​​മെ​​ന്ന ഉ​​ന്ന​​ത​​ത​​ല യോ​​ഗ തീ​​രു​​മാ​​ന​​ത്തെ സ്വാ​​ഗ​​തം ചെ​​യ്യു​​ന്നെ​​ന്നും എ​​ന്നാ​​ൽ ഷ​​ട്ട​​ർ താ​​ഴ്ത്തു​​ന്ന​​ത് അ​​ന്നു​വ​​രെ നീ​​ട്ടി​​വ​​ച്ചാ​​ൽ സ​​മ്പൂ​​ർ​​ണ മ​​ട​​വീ​​ഴ്ച​​യാ​​യി​​രി​​ക്കും ഫ​​ല​​മെ​​ന്ന് കേ​​ര​​ള സം​​സ്ഥാ​​ന നെ​​ല്ല്-​​നാ​​ളി​​കേ​​ര ക​​ർ​​ഷ​​ക ഫെ​​ഡ​​റേ​​ഷ​​ൻ പ​​റ​​ഞ്ഞു. പ്ര​​ശ്ന​​ങ്ങ​​ളു​​ടെ ഗൗ​​ര​​വം മ​​ന​​സി​​ലാ​​ക്കി അ​​ടി​​യ​​ന്ത​​ര​​മാ​​യി പ​​രി​​ഹാ​​രം ക​​ണ്ടെ​​ത്താ​​ൻ ത​​യാ​​റാ​​ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് കൃ​​ഷി, ഇ​​റി​​ഗേ​​ഷ​​ൻ വ​​കു​​പ്പ് മ​​ന്ത്രി​​മാ​​ർ​​ക്ക് ഇ-​​മെ​​യി​​ൽ സ​​ന്ദേ​​ശ​​ങ്ങ​​ൾ അ​​യ​​ച്ച​​താ​​യി പ്ര​​സി​​ഡ​​ന്‍റ് ബേ​​ബി പാ​​റ​​ക്കാ​​ട​​നും വ​​ർ​​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റ് ആ​​ന്‍റ​​ണി ക​​രി​​പ്പാ​​ശേ​​രി​​യും പ​​റ​​ഞ്ഞു.
കു​​ട്ട​​നാ​​ട്ടി​​ലെ​​യും അ​​പ്പ​​ർ​കു​​ട്ട​​നാ​​ട്ടി​​ലെ​​യും നെ​​ൽ​​പ്പാ​​ട​​ങ്ങ​​ളി​​ൽ വി​​ത്ത് വി​​ത​​യ്ക്കാ​​ൻ ഒ​​രു​​ക്കി​​യി​​ട്ട പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ടി​​ലൂ​​ടെ വേ​​ലി​​യേ​​റ്റം മൂ​​ലം ഉ​​ണ്ടാ​​യ വെ​​ള്ള​​പ്പൊ​​ക്കം ത​​ട​​യാ​​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ക​​ർ​​ഷ​​ക കോ​​ൺ​​ഗ്ര​​സും ആ​​വ​​ശ്യ​​പ്പെ​​ട്ടു. ക​​ർ​​ഷ​​ക കോ​​ൺ​​ഗ്ര​​സ് എ​​ഡി​​എം എ​​സ്. സ​​ന്തോ​​ഷ് കു​​മാ​​റി​​ന് നി​​വേ​​ദ​​നം ന​​ൽ​​കി.