മ​റ​വ​ൻ​തു​രു​ത്തി​ലെ സ്ട്രീ​റ്റ് പദ്ധതി പഠിക്കാൻ മധ്യപ്രദേശ് സംഘമെത്തി
Sunday, December 4, 2022 11:39 PM IST
മ​​റ​​വ​​ൻ​​തു​​രു​​ത്ത്: മ​​റ​​വ​​ൻ​​തു​​രു​​ത്തി​​ലെ സ്ട്രീ​​റ്റ് പ​​ദ്ധ​​തി​​യെ​​ക്കു​​റി​​ച്ച് പ​​ഠി​​ക്കാ​​ൻ മ​​ധ്യ​​പ്ര​​ദേ​​ശ് സം​​ഘ​​മെ​​ത്തി. വേ​​ൾ​​ഡ് ട്രാ​​വ​​ൽ മാ​​ർ​​ട്ടി​​ന്‍റെ ഗ്ലോ​​ബ​​ൽ അ​​വാ​​ർ​​ഡ് നേ​​ടി​​യ ഉ​​ത്ത​​ര​​വാ​​ദി​ത്വ ടൂ​​റി​​സം മി​​ഷ​​ന്‍റെ സ്ട്രീ​​റ്റ് പ​​ദ്ധ​​തി​​യെ​​ക്കു​​റി​​ച്ച് പ​​ഠി​​ക്കാ​​നാ​​ണ് മ​​ധ്യ​പ്ര​​ദേ​​ശ് സ​​ർ​​ക്കാ​​രി​​ന്‍റെ ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​ർ അ​​ട​​ങ്ങു​​ന്ന സം​​ഘം മ​​റ​​വ​​ൻ​​തു​​രു​​ത്തി​​ൽ എ​​ത്തി​​യ​​ത്. കേ​​ര​​ള​​ത്തി​​ൽ ന​​ട​​പ്പാ​​ക്കു​​ന്ന ഉ​​ത്ത​​ര​​വാ​​ദി​​ത്ത ടൂ​​റി​​സം പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ഉ​​ത്ത​​ര​​വാ​​ദി​ത്വ ടൂ​​റി​​സം മി​​ഷ​​നു​​മാ​​യു​​ള്ള ധാ​​ര​​ണാ​​പ​​ത്ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ന​​ട​​പ്പാ​​ക്കു​​ന്ന സം​​സ്ഥാ​​ന​​മാ​​ണ് മ​​ധ്യ​പ്ര​​ദേ​​ശ്. ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള സ​​ന്ദ​​ർ​​ശ​​ന​​മാ​​ണ് മ​​റ​​വ​​ൻ​​തു​​രു​​ത്തി​​ൽ ന​​ട​​ന്ന​​ത്.
കൊ​​ച്ചി​​യി​​ൽ എ​​ത്തി​​യ സം​​ഘ​​ത്തെ ഉ​​ത്ത​​ര​​വാ​​ദി​ത്വ ടൂ​​റി​​സം സം​​സ്ഥാ​​ന മി​​ഷ​​ൻ കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ കെ. ​​രൂ​​പേ​​ഷ്കു​​മാ​​ർ സ്വീ​​ക​​രി​​ച്ചു. മ​​റ​​വ​​ൻ​​തു​​രു​​ത്ത് പ​​ഞ്ചാ​​യ​​ത്തി​​ലെ​​ത്തി​​യ സം​​ഘ​​ത്തെ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​ബി ര​​മ, പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് വി.​​ടി​​പ്ര​​താ​​പ​​ൻ, ഉ​​ത്ത​​ര​​വാ​​ദി​​ത്ത ടൂ​​റി​​സം ജി​​ല്ലാ കോ- ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ഭ​​ഗ​​ത് സിം​​ഗ്, എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മ​​ധ്യ​​പ്ര​​ദേ​​ശ് സം​​ഘ​​ത്തെ വ​​ര​​വേ​​റ്റ​​ത്. ഉ​​ദ്യോ​​ഗ​​സ്ഥ സം​​ഘം ഏ​​ഴി​​ന് മ​​ധ്യ പ്ര​​ദേ​​ശി​​ലേ​​ക്ക് തി​​രി​​ക്കും. ആ​​റ് സ​​ബ് ക​​ള​​ക്ട​​ർ​​മാ​​ർ ഉ​​ൾ​​പ്പെ​​ടെ 16പേ​​രാ​​ണ് പ​​ഠ​​ന സം​​ഘ​​ത്തി​​ലു​​ള്ള​​ത്.