വെച്ചൂർ : വെച്ചൂർ പഞ്ചായത്തിന ്റെ ആഭിമുഖ്യത്തി ൽ ഇടയാഴം തേജസ് സ്പെഷൽ സ്കൂളിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ സർഗ വാസനകളെ പരിപോഷിപ്പിക്കാനായി ഭിന്നശേഷി കലാകായിക മേള സംഘടിപ്പിച്ചു. വെച്ചൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫിന്റെ അധ്യക്ഷതയിൽ കലാ-കായിക മേള വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ ഉദ്ഘാടനം ചെയ്തു.
നിരവധി കുട്ടികൾ കലാ-കായിക മൽസരങ്ങളിൽ പങ്കെടുത്തു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ വീണ അജി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സോജി ജോർജ്, എസ്.ബീന, പി.കെ. മണിലാൽ, ബ്ലോക്ക് പഞ്ചായത്തംഗം എസ്. മനോജ്കുമാർ, പഞ്ചായത്ത് അംഗങ്ങളായ ഗീത സോമൻ, സ്വപ്നരാജൻ, ബിന്ദുമോൾ, ശാന്തിനി, ഐസിഡിഎസ് വൈക്കം പ്രോജക്ട് സിഡിപിഒ ഇ.കെ. നമിത, ഐസിഡി എസ് വെച്ചൂർ പഞ്ചായത്ത് സൂപ്രവൈസർ ആർ. രമ്യ, തേജസ് സ്പെഷൽ സ്കൂൾ സെക്രട്ടറി ഹരിദാസ്, തേജസ് സ്കൂൾ മാനേജിംഗ് ഡയറക്ടർ പ്രഭ കുറുപ്പ്, അങ്കണവാടി വർക്കർ മിനിമോൾ തുടങ്ങിയവർ സംബന്ധിച്ചു. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോജി ജോർജ് എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.