കാ​​ലാ​​വ​​സ്ഥാ​​വ്യ​​തി​​യാ​​നം, ദു​​ര​​ന്ത​​നി​​വാ​​ര​​ണം: പ​​ഞ്ചാ​​യ​​ത്തു​​ക​​ള്‍​ക്ക് ഏ​​ക​​ദി​​ന പ​​രി​​ശീ​​ല​​നം
Sunday, December 4, 2022 10:36 PM IST
കോ​​ട്ട​​യം: കാ​​ലാ​​വ​​സ്ഥാ​​വ്യ​​തി​​യാ​​നം, ദു​​ര​​ന്ത​​നി​​വാ​​ര​​ണം എ​​ന്നി​​വ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് കോ​​ട്ട​​യം, പ​​ത്ത​​നം​​തി​​ട്ട, ആ​​ല​​പ്പു​​ഴ. ഇ​​ടു​​ക്കി ജി​​ല്ല​​ക​​ളി​​ലെ പ​​ഞ്ചാ​​യ​​ത്തു​​ക​​ളു​​ടെ അ​​ധ്യ​​ക്ഷ​​ന്മാ​​ര്‍, സെ​​ക്ര​​ട്ട​​റി​​മാ​​ര്‍, ആ​​സൂ​​ത്ര​​ണ സ​​മി​​തി ഉ​​പാ​​ധ്യ​​ക്ഷ​​ന്‍​മാ​​ര്‍ എ​​ന്നി​​വ​​ര്‍​ക്ക് നാ​​ളെ ഏ​​ക​​ദി​​ന പ​​രി​​ശീ​​ല​​നം ന​​ല്‍​കും. കോ​​ട്ട​​യം ചൈ​​ത​​ന്യ പാ​​സ്റ്റ​​റ​​ല്‍ സെ​​ന്‍റ​​റി​​ല്‍ ന​​ട​​ക്കു​​ന്ന പ​​രി​​ശീ​​ല​​ന​​ത്തി​​ല്‍ നാ​​ലു ജി​​ല്ല​​ക​​ളി​​ലെ 249 പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ല്‍ നി​​ന്നാ​​യി 750 പേ​​ര്‍ പ​​ങ്കെ​​ടു​​ക്കും. കി​​ല ഡ​​യ​​റ​​ക്ട​​ര്‍ ഡോ. ​​ജോ​​യ് ഇ​​ള​​മ​​ണ്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് നി​​ര്‍​മ​​ല ജി​​മ്മി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

​​റേ​​ഷ​​ന്‍ ക​​ട​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​സ​​മ​​യം

കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ റേ​​ഷ​​ന്‍​ക​​ട​​ക​​ള്‍ ഇ​​ന്നു​​മു​​ത​​ല്‍ 10 വ​​രെ​​യും 19 മു​​ത​​ല്‍ 24 വ​​രെ​​യും ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടു​​മു​​ത​​ല്‍ ഏ​​ഴു​​വ​​രെ​​യും മാ​​ത്ര​​മേ തു​​റ​​ന്നു പ്ര​​വ​​ര്‍​ത്തി​​ക്കു​​ക​​യു​​ള്ളു. 12 മു​​ത​​ല്‍ 17 വ​​രെ​​യും 26 മു​​ത​​ല്‍ 31 വ​​രെ​​യും രാ​​വി​​ലെ എ​​ട്ടു​​മു​​ത​​ല്‍ ഒ​​ന്നു വ​​രെ​​യാ​​യി​​രി​​ക്കും പ്ര​​വ​​ര്‍​ത്ത​​ന​​സ​​മ​​യ​​മെ​​ന്ന് അ​​ധി​​കൃ​​ത​​ര്‍ അ​​റി​​യി​​ച്ചു.