തെ​​രു​​വു നാ​​യ്ക്ക​​ളു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ല്‍ നാ​​ല് ആ​​ടു​​ക​​ള്‍ ച​​ത്തു നാ​​ല് ആ​​ടു​​ക​​ള്‍​ക്കു ഗു​​രു​​ത​​ര​​മാ​​യി മു​​റി​​വേ​​റ്റു
Sunday, December 4, 2022 10:36 PM IST
പെ​​രു​​വ: തെ​​രു​​വു​​നാ​​യ്ക്ക​​ളു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ല്‍ നാ​​ല് ആ​​ടു​​ക​​ള്‍ ച​​ത്തു. നാ​​ല് ആ​​ടു​​ക​​ള്‍​ക്ക് ഗു​​രു​​ത​​ര​​മാ​​യി മു​​റി​​വേ​​റ്റു. മു​​ള​​ക്കു​​ളം പാ​​പ്പി​​നി​​ശേ​​രി​​യി​​ല്‍ ചാ​​ക്കോ​​യു​​ടെ ആ​​ടു​​ക​​ളെ​​യാ​​ണ് കൂ​​ട്ട​​മാ​​യെ​​ത്തി​​യ നാ​​യ​​ക​​ള്‍ ആ​​ക്ര​​മി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് ഒ​​ന്നോ​​ടെ​​യാ​​ണ് സം​​ഭ​​വം. വീ​​ടി​​ന് സ​​മീ​​പ​​ത്തെ പാ​​ട​​ത്ത് തീ​​റ്റ​​യ്ക്കാ​​യി കെ​​ട്ടി​​യി​​ട്ടി​​രു​​ന്ന പ​​ന്ത്ര​​ണ്ടോ​​ളം ആ​​ടു​​ക​​ളെ​​യാ​​ണ് കൂ​​ട്ട​​മാ​​യെ​​ത്തി​​യ നാ​​യ്ക്ക​​ള്‍ ആ​​ക്ര​​മി​​ച്ച​​ത്.
സം​​ഭ​​വ​​സ​​മ​​യ​​ത്ത് ചാ​​ക്കോ​​യു​​ടെ വീ​​ട്ടി​​ല്‍ ആ​​രു​​മി​​ല്ലാ​​തി​​രു​​ന്ന​​തി​​നാ​​ല്‍ നാ​​യ്ക്ക​​ള്‍ ആ​​ടു​​ക​​ളെ ആ​​ക്ര​​മി​​ച്ച കാ​​ര്യം ആ​​രു​​മ​​റി​​ഞ്ഞി​​ല്ല. പി​​ന്നീ​​ട് വീ​​ട്ടു​​കാ​​ര്‍ എ​​ത്തി​​യ​​പ്പോ​​ഴാ​​ണ് സം​​ഭ​​വ​​മ​​റി​​യു​​ന്ന​​ത്. ആ​​ടു​​ക​​ളു​​ടെ ത​​ല​​യും കൈ​​കാ​​ലു​​ക​​ളു​​മെ​​ല്ലാം ക​​ടി​​ച്ചെ​​ടു​​ത്ത നി​​ല​​യി​​ലാ​​യി​​രു​​ന്നു. മു​​റി​​വേ​​റ്റ ആ​​ടു​​ക​​ളില്‍ ചി​​ല​​തി​​ന്‍റെ ആ​​രോ​​ഗ്യ​​നി​​ല മോ​​ശ​​മാ​​ണ്.