ഹൃ​ദ​യ​രോ​ഗ ചി​കി​ത്സാ​രം​ഗ​ത്ത് പു​തു​ച​രി​ത്രം ര​ചി​ച്ച് കാ​രി​ത്താ​സ് ആ​ശു​പ​ത്രി
Sunday, December 4, 2022 10:36 PM IST
കോ​​ട്ട​​യം: ഹൃ​​ദ​​യ​​രോ​​ഗ ചി​​കി​​ത്സാ​​രം​​ഗ​​ത്ത് പു​​തു​​ച​​രി​​ത്രം ര​​ചി​​ക്കു​​ക​​യാ​​ണ് കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി. ശ​​സ്ത്ര​​ക്രി​​യ കൂ​​ടാ​​തെ ഹൃ​​ദ​​യ​​ത്തി​​ലെ ട്രൈ​​ക്‌​​വാ​​ല്‍​വ് മാ​​റ്റി​​വ​​യ്ക്കാ​​ന്‍ സൗ​​ക​​ര്യ​​മു​​ള്ള മ​​ധ്യ​​തി​​രു​​വി​​താം​​കൂ​​റി​​ലെ ആ​​ദ്യ​​ത്തെ ആ​​ശു​​പ​​ത്രി​​യാ​​യി കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി മാ​​റു​​ക​​യാ​​ണ്.
ട്രൈ​​ക്യു​​സ്പി​​ഡ് വാ​​ല്‍​വി​​ലെ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ കാ​​ര​​ണം ക​​ര​​ള്‍, വൃ​​ക്ക എ​​ന്നി​​വ​​യു​​ടെ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളെ ബാ​​ധി​​ച്ച് ശ്വാ​​സ​​ത​​ട​​സ​​ത്തോ​​ടെ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​ക്ക​​പ്പെ​​ട്ട 70കാ​​രി​​യാ​​യ മ​​റി​​യാ​​മ്മ ഫി​​ലി​​പ്പോ​​സ് എ​​ന്ന രോ​​ഗി​​ക്കാ​​ണ് ട്രൈ​​ക്‌​​വാ​​ല്‍​വ് മാ​​റ്റി​​വ​​യ്ക്ക​​ല്‍ പ്ര​​ക്രി​​യ ന​​ടത്തിയത്. പ്രാ​​യാ​​ധി​​ക്യ​​ത്തെ​​ത്തു​​ട​​ര്‍​ന്ന് ഹൃ​​ദ​​യ വാ​​ല്‍​വു​​ക​​ള്‍ ചു​​രു​​ങ്ങു​​ക​​യോ ലീ​​ക്ക് ചെ​​യ്യു​​ക​​യോ ചെ​​യ്യു​​ന്ന​​തു​​മൂ​​ലം ഉ​​യ​​ര്‍​ന്ന ര​​ക്ത​​സ​​മ്മ​​ര്‍​ദം, ത​​ല​​ക​​റ​​ക്കം, ശ്വാ​​സ​​ത​​ട​​സം തു​​ട​​ങ്ങി​​യ​​വ ഉ​​ണ്ടാ​​വു​​ന്ന അ​​വ​​സ്ഥ​​യി​​ല്‍ , അ​​പൂ​​ര്‍​വ​​മാ​​യി മാ​​ത്രം ചെ​​യ്യ​​പ്പെ​​ടു​​ന്ന, പ്ര​​ക്രി​​യ​​യാ​​ണ് ട്രൈ​​ക്‌​​വാ​​ല്‍​വ് മാ​​റ്റി​​വ​​യ്ക്ക​​ല്‍.
വ​​ര്‍​ഷ​​ങ്ങ​​ളാ​​യി ഹൃ​​ദ​​യം തു​​റ​​ന്ന് വാ​​ല്‍​വു​​ക​​ള്‍ വ​​യ്ക്കു​​ക എ​​ന്ന രീ​​തി​​യാ​​ണ് ഈ ​​രം​​ഗ​​ത്തു തു​​ട​​ര്‍​ന്നു​​വ​​ന്ന​​ത്. എ​​ന്നാ​​ല്‍ ഇ​​പ്പോ​​ള്‍ ഈ ​​നൂ​​ത​​ന​​വി​​ദ്യ​​യി​​ലൂ​​ടെ​​യു​​ള്ള ട്രൈ​​ക്‌​​വാ​​ല്‍​വ് മാ​​റ്റി​​വ​​യ്ക്ക​​ല്‍ പ്രാ​​യാ​​ധി​​ക്യ​​ത്തെ തു​​ട​​ര്‍​ന്ന് രോ​​ഗ​​ബാ​​ധി​​ത​​രാ​​കു​​ന്ന​​വ​​ര്‍​ക്ക് ആ​​ശ്വാ​​സ​​മാ​​യി മാ​​റു​​ക​​യാ​​ണ്. കാ​​രി​​ത്താ​​സ് ഹാ​​ര്‍​ട്ട് ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടി​​ലെ ചീ​​ഫ് ഇ​​ന്‍റ​​ര്‍​വെ​​ന്‍​ഷ​​ണ​​ല്‍ കാ​​ര്‍​ഡി​​യോ​​ള​​ജി​​സ്റ്റ് ഡോ. ​​ദീ​​പ​​ക് ഡേ​​വി​​ഡ്‌​​സ​​ണി​​ന്‍റെ മേ​​ല്‍​നോ​​ട്ട​​ത്തി​​ല്‍, കാ​​രി​​ത്താ​​സ് ഹാ​​ര്‍​ട്ട് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് മേ​​ധാ​​വി ജോ​​ണി ജോ​​സ​​ഫ്, ഡോ. ​​രാ​​ജേ​​ഷ് രാ​​മ​​ന്‍​കു​​ട്ടി, ഡോ. ​​നി​​ഷാ പാ​​റ്റാ​​നി, ഡോ.​​ജോ​​ബി കെ. ​​തോ​​മ​​സ്, ഡോ.​​തോ​​മ​​സ് ജോ​​ര്‍​ജ് എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ സം​​ഘ​​മാ​​ണ് ട്രൈ​​ക്‌​​വാ​​ല്‍​വ് മാ​​റ്റി​​വ​​യ്ക്ക​​ല്‍ പ്ര​​ക്രി​​യ വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​ത്.