എം​ജി യൂ​ണി​വേ​ഴ്സി​റ്റി അ​ത്‌​ല​റ്റി​ക് മീ​റ്റ് ; അ​ല്‍​ഫോ​ന്‍​സ​യും എം​എ കോ​ള​ജും കു​തി​ക്കു​ന്നു
Sunday, December 4, 2022 10:35 PM IST
പാ​​ലാ: പാ​​ലാ മു​​നി​​സി​​പ്പ​​ല്‍ സ്റ്റേ​​ഡി​​യ​​ത്തി​​ലെ സി​​ന്ത​​റ്റി​​ക് ട്രാ​​ക്കി​​ല്‍ ന​​ട​​ക്കു​​ന്ന എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി അ​​ത്‌​​ല​​റ്റി​​ക് മീ​​റ്റി​​ല്‍ വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ല്‍ പാ​​ലാ അ​​ല്‍​ഫോ​​ന്‍​സാ കോ​​ള​​ജും പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ല്‍ കോ​​ത​​മം​​ഗ​​ലം എം​​എ കോ​​ള​​ജും മു​​ന്നേ​​റ്റം തു​​ട​​ങ്ങി. ര​​ണ്ടാം ദി​​നം മീ​​റ്റ് അ​​വ​​സാ​​നി​​ക്കു​​മ്പോ​​ള്‍ വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ല്‍ അ​​ല്‍​ഫോ​​ന്‍​സാ കോ​​ള​​ജ് 72 പോ​​യി​​ന്‍റു​​മാ​​യി മു​​ന്നി​​ട്ടു​​നി​​ല്‍​ക്കു​​ന്നു. 69 പോ​​യി​​ന്‍റു​​മാ​​യി കോ​​ത​​മം​​ഗ​​ലം എം​​എ കോ​​ള​​ജാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്. 34 പോ​​യി​​ന്‍റു​​മാ​​യി ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജാ​​ണ് മൂ​​ന്നാം സ്ഥാ​​ന​​ത്ത്. പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ല്‍ കോ​​ത​​മം​​ഗ​​ലം എം​​എ കോ​​ള​​ജ് 100 പോ​​യി​​ന്‍റു​​മാ​​യി മു​​ന്നി​​ട്ടു​​നി​​ല്‍​ക്കു​​ന്നു. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്‌​​സ് കോ​​ള​​ജാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്- 45 പോ​​യി​​ന്‍റ്. ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി കോ​​ള​​ജ് 43 പോ​​യി​​ന്‍റു​​മാ​​യി മൂ​​ന്നാം സ്ഥാ​​ന​​ത്തു​​മു​​ണ്ട്.
രാ​​വി​​ലെ ന​​ട​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി സി​​ന്‍​ഡി​​ക്ക​​റ്റ് മെ​​മ്പ​​ര്‍ ഡോ.​​എ. ജോ​​സ് മീ​​റ്റ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഡോ.​​ബി​​നു ജോ​​ര്‍​ജ് വ​​ര്‍​ഗീ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​ല്‍​ഫോ​​ന്‍​സ കോ​​ള​​ജ് ബ​​ര്‍​സാ​​ര്‍ റ​​വ. ഡോ. ​​ജോ​​സ് ജോ​​സ​​ഫ്, ഒ​​ളി​​മ്പ്യ​​ന്‍ മേ​​ഴ്സി​​ക്കു​​ട്ട​​ന്‍, ഡോ. ​​ബി​​ജു തോ​​മ​​സ്, അ​​ല്‍​ഫോ​​ന്‍​സാ കോ​​ള​​ജ് പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​സി​​സ്റ്റ​​ര്‍. റെ​​ജീ​​നാ​​മ്മ ജോ​​സ​​ഫ്, ഡോ. ​​ത​​ങ്ക​​ച്ച​​ന്‍ മാ​​ത്യു എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു. മീ​​റ്റ് ഇ​​ന്ന് സ​​മാ​​പി​​ക്കും.

മാ​​ര​​ത്ത​​ണി​​ല്‍ റി​​ക്കാ​​ര്‍​ഡ്
അ​​ഞ്ജു​​വി​​ന് സ്വ​​ന്തം

കോ​​ട്ട​​യം: മാ​​ര​​ത്ത​​ണി​​ല്‍ അ​​ഞ്ജു​​വി​​ന് റി​​ക്കാ​​ര്‍​ഡ്. കാ​​യി​​ക​​താ​​രം ഒ.​​പി. ജ​​യി​​ഷ​​യു​​ടെ പേ​​രി​​ല്‍ 18 വ​​ര്‍​ഷം മു​​മ്പു​​ള്ള റി​​ക്കാ​​ര്‍​ഡാ​​ണ് അ​​ഞ്ജു മു​​രു​​ക​​ന്‍ തി​​രു​​ത്തി​​ക്കു​​റി​​ച്ച​​ത്. ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജ് ഒ​​ന്നാം വ​​ര്‍​ഷ എം​​എ ച​​രി​​ത്ര​​വി​​ദ്യാ​​ര്‍​ഥി​​യാ​​യ അ​​ഞ്ജു 1 മ​​ണി​​ക്കൂ​​ർ 21 മി​​നി​​റ്റി​​ന്‍റെ റി​​ക്കാ​​ര്‍​ഡാ​​ണ് ഒ​​രു മ​​ണി​​ക്കൂ​​ര്‍ 20 മി​​നി​​റ്റും 32 സെ​​ക്ക​​ന്‍​ഡു​​മാ​​യി തി​​രു​​ത്തി​​ക്കു​​റി​​ച്ച​​ത്. മാ​​ര​​ത്ത​​ണി​​നൊ​​പ്പം 10,000 മീ​​റ്റ​​റി​​ലും അ​​ഞ്ജു മ​​ത്സ​​രി​​ക്കു​​ന്നു​​ണ്ട്. ഇ​​ടു​​ക്കി വാ​​ഴ​​ത്തോ​​പ്പ് കൊ​​ട്ട​​മു​​ക്കി​​വി​​ള മ​​രു​​ക​​ന്‍- ബി​​ന്ദു ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ളാ​​ണ്.

"മി​​ന്ന​​ല്‍
മു​​ര​​ളി​​'യാ​​യി ആ​​ല്‍​ബ​​ര്‍​ട്ട്

കോ​​ട്ട​​യം: മി​​ന്ന​​ല്‍ മു​​ര​​ളി​​യാ​​യി ആ​​ല്‍​ബ​​ര്‍​ട്ട് ജ​​യിം​​സ് പൗ​​ലോ​​സ്. എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി അ​​ത്‌​​ല​​റ്റി​​ക് മീ​​റ്റി​​ല്‍ 100 മീ​​റ്റ​​റി​​ലാ​​ണ് കോ​​ത​​മം​​ഗ​​ലം എം​​എ കോ​​ള​​ജി​​ലെ ആ​​ല്‍​ബ​​ര്‍​ട്ട് ജ​​യിം​​സ് പൗ​​ലോ​​സ് ഒ​​ന്നാ​​മ​​താ​​യി ഫി​​നി​​ഷ് ചെ​​യ്ത​​ത്.
കോ​​ള​​ജി​​ലെ മൂ​​ന്നാം വ​​ര്‍​ഷ ആം​​ഗ​​ലേ​​യ സാ​​ഹി​​ത്യ വി​​ദ്യാ​​ര്‍​ഥി​​യാ​​ണ് ആ​​ല്‍​ബ​​ര്‍​ട്ട്. അ​​ടി​​മാ​​ലി മി​​ല്ല​​മ്പ​​ടി കു​​റ്റി​​യാ​​നി​​ക്ക​​ല്‍ കെ.​​പി. ജ​​യിം​​സ്-​​ല​​യ ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​ണ്. ആ​​ദ്യ​​മാ​​യാ​​ണ് 100 മീ​​റ്റ​​റി​​ല്‍ ആ​​ല്‍​ബ​​ര്‍​ട്ട് മ​​ത്സ​​രി​​ക്കു​​ന്ന​​ത്.10.71 സെ​​ക്ക​​ൻ​​ഡു​​ക​​ള്‍​ക്കാ​​ണ് ആ​​ല്‍​ബ​​ര്‍​ട്ട് ഫി​​നി​​ഷ് ചെ​​യ്ത​​ത്.
നാ​​ഷ​​ണ​​ല്‍ ഗെ​​യിം​​സി​​ല്‍ റി​​ലേ ടീ​​മി​​ല്‍ അം​​ഗ​​മാ​​യി​​രു​​ന്നു. ബാം​​ഗ​​ളൂ​​രി​​ല്‍ ന​​ട​​ന്ന ഇ​​ന്‍റ​​ര്‍ യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി മീ​​റ്റി​​ല്‍ റി​​ലേ​​യ്ക്ക് ഓ​​പ്പ​​ണ്‍ ട്ര​​യ​​ലി​​ല്‍ ആ​​ല്‍​ബ​​ര്‍​ട്ട് അം​​ഗ​​മാ​​യ ടീം ​​ഒ​​ന്നാ​​മ​​തെ​​ത്തി​​യി​​രു​​ന്നു.