ഗ​വ​ര്‍​ണ​ര്‍ ഇ​ന്നു പാ​ലാ​യി​ല്‍
Sunday, December 4, 2022 10:35 PM IST
പാ​ലാ: കേ​ര​ള ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ന്‍ ഇ​ന്നു പാ​ലാ​യി​ലെ​ത്തും. പാ​ലാ ചാ​വ​റ പ​ബ്‌​ളി​ക് സ്‌​കൂ​ള്‍ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നും മൂ​ന്നാ​നി​യി​ല്‍ മ​ഹാ​ത്മാ​ഗാ​ന്ധി ഫൗ​ണ്ടേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥാ​പി​ച്ച ഗാ​ന്ധി​പ്ര​തി​മ അ​നാ​വ​ര​ണം ചെ​യ്യു​ന്ന​തി​നു​മാ​ണ് അ​ദ്ദേ​ഹം പാ​ലാ​യി​ലെ​ത്തു​ന്ന​ത്.
ഇ​ന്നു രാ​വി​ലെ 11 നാ​ണ് ചാ​വ​റ സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ജൂ​ബി​ലി​യാ​ഘോ​ഷ സ​മ്മേ​ള​നം. മാ​ണി സി ​കാ​പ്പ​ന്‍ എം ​എ​ല്‍ എ ​അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സു​കു​ട്ടി പ​ടി​ഞ്ഞാ​റേ​പീ​ടി​ക, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​സാ​ബു കൂ​ട​പ്പാ​ട്ട്, മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ ഫാ. ​മാ​ത്യു ക​രീ​ത്ത​റ, ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ഇ​ല​ഞ്ഞി​ക്ക​ല്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ബാ​സ്റ്റി​ന്‍ മം​ഗ​ല​ത്തി​ല്‍, പിടിഎ ​വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ഷീ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. സ്‌​കൂ​ളിന്‍റെ ഉ​പ​ഹാ​രം പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​സാ​ബു കൂ​ട​പ്പാ​ട്ട് ഗ​വ​ര്‍​ണ​ര്‍​ക്ക് സ​മ്മാ​നി​ക്കും.