വാ​ഹ​ന​മി​ടി​പ്പി​ച്ച് യാ​ത്ര​ക്കാ​രെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം: പ്ര​തി അ​റ​സ്റ്റി​ല്‍
Sunday, December 4, 2022 10:35 PM IST
ഈ​രാ​റ്റു​പേ​ട്ട: മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ച്ച് മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഈ​രാ​റ്റു​പേ​ട്ട ന​ട​യ്ക്ക​ല്‍ കീ​രി​യാ​തോ​ട്ടം വ​ലി​വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് യാ​സീ​ന്‍ (37) നെ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​യാ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മ​ദ്യ​പി​ച്ച് ഈ​രാ​റ്റു​പേ​ട്ട ഭാ​ഗ​ത്തു​നി​ന്നും കാ​ഞ്ഞി​ര​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്ക് അ​മി​ത​വേ​ഗ​തി​യി​ല്‍ വാ​ഹ​നം ഓ​ടി​ക്കു​ക​യും ഈ​രാ​റ്റു​പേ​ട്ട മു​ത​ല്‍ ചേ​ന്നാ​ട് ക​വ​ല വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ല്‍ വാ​ഹ​നം ഓ​ടി​ച്ചു വ​ന്ന യാ​ത്ര​ക്കാ​രെ ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യും ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ചെ​മ്മ​ല​മ​റ്റം സ്വ​ദേ​ശി​യാ​യ ശ്രീ​രാ​ഗി​നെ​യും ഇ​യാ​ളോ​ടൊ​മു​ണ്ടാ​യി​രു​ന്ന അ​ഖി​ലി​നെ​യും ഇ​ടി​ച്ചു വീ​ഴ്ത്തി.
ശ്രീ​രാ​ഗി​നെ പാ​ലാ മാ​ര്‍​സ്ലീവാ ഹോ​സ്പി​റ്റ​ലി​ലും അ​ഖി​ലി​നെ അ​മൃ​താ ഹോ​സ്പി​റ്റ​ലി​ലും പ്ര​വേ​ശി​പ്പി​ച്ചു.

വീ​ട്ട​മ്മ​യു​ടെ മാ​ല മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മം:
യു​വാ​വ് അ​റ​സ്റ്റി​ല്‍

പാ​ലാ: വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം ക​രീ​പ്ര നെ​ല്ലി​മു​ക്ക് കു​ഴി​മ​തി​ക്കാ​ട് ഭാ​ഗ​ത്ത് പീ​നി​യ​ല്‍ ഹെ​യ്സ്‍ രാ​ജു(21)വാ​ണ് പാ​ലാ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
ഇ​ന്ന​ലെ രാ​വി​ലെ പ​ള്ളി​യി​ല്‍ പോ​കാ​ന്‍ വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ പാ​ലാ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യോ​ട് വീ​ടി​ന​ടു​ത്തു​ള്ള ഇ​ട​വ​ഴി​യി​ല്‍ വ​ച്ച് പ്ര​തി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യും ക​ഴു​ത്തി​ല്‍ കി​ട​ന്നി​രു​ന്ന മാ​ല പൊ​ട്ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.
യു​വ​തി ബ​ഹ​ളം വെ​ച്ച​തി​നെ​തു​ട​ര്‍​ന്ന് ഓ​ടി​യെ​ത്തി​യ ഭ​ര്‍​ത്താ​വി​നെ പ്ര​തി ക​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ചു. തു​ട​ര്‍​ന്ന് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.
തു​ട​ര്‍​ന്ന് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. എ​സ്എ​ച്ച്ഒ ബാ​ബു സെ​ബാ​സ്റ്റ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.