മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു പു​തി​യ കെ​ട്ടി​ടം; ഒ​രു കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി
Sunday, December 4, 2022 1:37 AM IST
ച​ങ്ങ​നാ​ശേ​രി: മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു പു​തി​യ കെ​ട്ടി​ടം നി​ര്‍മി​ക്കു​വാ​ന്‍ സ​ര്‍ക്കാ​രി​ല്‍നി​ന്നും ഒ​രു കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​യ​താ​യി ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ അ​റി​യി​ച്ചു. എം​എ​ല്‍എ​യു​ടെ ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി​ക്ക് തു​ക അ​നു​വ​ദി​ച്ച​ത്. മൂ​ന്ന് കോ​ടി രൂ​പ​യാ​ണു കെ​ട്ടി​ടം പൂ​ര്‍ത്തീ​ക​രി​ക്കു​വാ​ന്‍ വേ​ണ്ട​ത്. അ​ടു​ത്ത വ​ര്‍ഷ​ത്തെ പ​ദ്ധ​തി​യി​ല്‍പ്പെ​ടു​ത്തി ആ​വ​ശ്യ​മാ​യ തു​ക പി​ന്നീ​ട​നു​വ​ദി​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ള്‍ക്കു പ്ര​ത്യേ​ക ഓ​ഫീ​സ് റൂ​മു​ക​ള്‍ നി​ര്‍മി​ക്കും.

ബ്ലോ​ക്ക് ഓ​ഫീ​സ് പ​രി​സ​ര​ത്തു​ള്ള പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കി​യാ​ണു പു​തി​യ നി​ര്‍മാ​ണം ന​ട​ത്തു​ന്ന​ത്. ഇ​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ എ​ല്ലാം​ത​ന്നെ പൂ​ര്‍ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ജ​ന​ങ്ങ​ള്‍ക്ക് മി​ക​ച്ച സേ​വ​നം ല​ഭ്യ​മാ​ക്കാ​നു​ള്ള ഭൗ​തി​ക സാ​ഹ​ച​ര്യം ഒ​ട്ടും​ത​ന്നെ പ​ഴ​യ കെ​ട്ടി​ട​ത്തി​ല്‍ നി​ല​വി​ല്‍ ഇ​ല്ല. സ്ഥ​ല​പ​രി​മി​തി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി കൂ​ടു​ന്ന​തി​നും ത​ട​സ​മാ​യിരുന്നു.

ഇക്കാര്യങ്ങൾ പ്ര​സി​ഡ​ന്‍റ് എ​ന്‍. രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എം​എ​ല്‍എ​യു​ടെ ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ത്തി​യി​രു​ന്നു. സാ​ങ്കേ​തി​കാ​നു​മ​തി ല​ഭ്യ​മാ​ക്കി എ​ത്ര​യും പെ​ട്ടെ​ന്ന് നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കു​വാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എം​എ​ല്‍എ അ​റി​യി​ച്ചു.