വൈ​ക്ക​ത്ത് ജ​പ​മാ​ല റാ​ലി ഇ​ന്ന്
Sunday, December 4, 2022 1:34 AM IST
വൈ​ക്കം: ക്രി​സ്തു രാ​ജ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ഫൊ​റോ​ന​യി​ലെ 19 ഇ​ട​വ​ക​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് വൈ​ക്കം ന​ഗ​ര​ത്തി​ൽ ജ​പ​മാ​ല റാ​ലി ന​ട​ത്തും.

ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് വെ​ൽ​ഫ​യ​ർ സെ​ന്‍റ​റി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന -ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് തെ​ക്കി​നേ​ൻ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജി​യോ മാ​ട​പ്പാ​ട​ൻ, ഫാ. ​മാ​ത്യു ഇ​ഞ്ച​ക്കാ​ട്ടു​മ​ണ്ണി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. നാ​ലി​ന് പ്ര​സം​ഗം -റ​വ.​ഡോ. വ​ർ​ഗീ​സ് പെ​രു​മാ​യ​ൻ. 4.30ന് ​ജ​പ​മാ​ല റാ​ലി. 6.30ന് ​ദി​വ്യ​കാ​രു​ണ്യ ആ​ശി​ർ​വാ​ദം.

ജ​പ​മാ​ല റാ​ലി​യോ​ട​നു​ബ​ന്ധി​ച്ച് വാ​ഹ​ന പാ​ർ​ക്കിം​ഗി​ന് വി​പു​ല​മാ​യ സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വെ​ച്ചൂ​ർ ഇ​ട​യാ​ഴം ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ആ​ളെ ഇ​റ​ക്കി കോ​ൺ​വെ​ന്‍റ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം. ത​ല​യോ​ല​പ്പ​റ​മ്പ്, ചെ​മ്പ് ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ആ​ളെ ഇ​റ​ക്കി ലി​സ്യു സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും കാ​റു​ക​ളും ഐ​ശ്വ​ര്യ പ്രൈ​വ​റ്റ് പാ​ർ​ക്കിം​ഗി​ൽ പാ​ർ​ക്ക് ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ജ​പ​മാ​ല റാ​ലി​ക്ക് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് തെ​ക്കി​നേ​ൻ, ജ​ന​റ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​ർ​ജ് ആ​വ​ള്ളി​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫാ. ​വ​ർ​ഗീ​സ് ചെ​ര​പ്പ​റ​മ്പി​ൽ, ഡ​യ​റ​ക്ട​ർ ഫാ. ​ഏ​ലി​യാ​സ് ച​ക്യ​ത്ത്, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ നാ​ഴി​യം​പാ​റ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.