മെ​ഡി​ക്ക​ൽ കോ​ള​ജി​ന് എം​പി ഫ​ണ്ടി​ൽ ​നി​ന്ന് ബ​സ്; ഫ്‌​ളാ​ഗ് ഓ​ഫ് അ​ഞ്ചി​ന്
Sunday, December 4, 2022 1:34 AM IST
കോ​ട്ട​യം: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ന് തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​നു​വ​ദി​ച്ച ബ​സി​ന്‍റെ ഫ്‌​ളാ​ഗ് ഓ​ഫും ഒ​ന്നാം വ​ർ​ഷ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളെ ദ​ത്തെ​ടു​ക്ക​ൽ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും നാളെ രാ​വി​ലെ ന​ട​ക്കും.

എം​പി ഫ​ണ്ടി​ൽ​നി​ന്ന് 23.33 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ബ​സ് വാ​ങ്ങി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഓ​ഫീ​സ് അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ രാ​വി​ലെ ഒ​ന്പ​തി​നു തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി ഫ്‌​ളാ​ഗ് ഓ​ഫ് ക​ർ​മം നി​ർ​വ​ഹി​ക്കും.

തു​ട​ർ​ന്നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​വും എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​മ​ല ജി​മ്മി അ​ധ്യ​ക്ഷ​ത​ വ​ഹി​ക്കും.