വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ന് തു​ട​ക്കം
Sunday, December 4, 2022 1:34 AM IST
കോ​ട്ട​യം: വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന കേ​ര​ളോ​ത്സ​വ​ത്തി​ന് തു​ട​ക്കം. മൂ​ന്നു​ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന കേ​ര​ളോ​ത്സ​വ​ത്തി​ലെ ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ ആ​ദ്യ ഇ​ന​മാ​യ ഫു​ട്ബോ​ൾ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ടി​ൽ കി​ക്കോ​ഫ് ചെ​യ്തു കൊ​ണ്ട് സി.​കെ. ആ​ശ എം​എ​ൽ​എ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ഞ്ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ആ​റ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നു​ള്ള മ​ത്സ​രാ​ർ​ഥി​ക​ൾ കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ട്, വൈ​ക്കം ബാ​ഡ്മി​ന്‍റ​ൺ അ​ക്കാ​ദ​മി, സെ​ന്‍റ് മൈ​ക്കി​ൾ​സ് എ​ച്ച്എ​സ്എ​സ് കു​ട​വെ​ച്ചൂ​ർ, ടാ​ഗോ​ർ വോ​ളി​ബോ​ൾ ഗ്രൗ​ണ്ട് ടി​വി പു​രം, നാ​നാ​ടം ആ​തു​രാ​ശ്ര​മം സ്‌​കൂ​ൾ, വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്മാ​ര​ക ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളാ​ണ് മ​ത്സ​ര വേ​ദി​ക​ൾ.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ വീ​ണ അ​ജി, കെ.​എ​സ്. ഗോ​പി​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​ർ ക്രി​ക്ക​റ്റ്, ബാ​ഡ്മി​ന്‍റ​ൺ മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​റ​വ​ന്തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ര​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ പി.​ആ​ർ. സ​ലി​ല, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. നാ​ളെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ഞ്ജി​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക ഡോ. ​വൈ​ക്കം വി​ജ​യ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ൻ ദേ​വാ​ന​ന്ദ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.