കാ​രി​ത്താ​സ് മേ​ൽ​പാ​ലം: അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ
Sunday, December 4, 2022 1:28 AM IST
കോ​ട്ട​യം: കാ​രി​ത്താ​സ് മേ​ൽ​പാ​ലം അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണം ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ ആ​രം​ഭി​ക്കു​മെ​ന്ന് സ​ഹ​ക​ര​ണ- സാം​സ്‌​കാ​രി​ക മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ പ​റ​ഞ്ഞു. അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്‌​ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ഞ്ച് ത​വ​ണ ടെ​ൻ​ഡ​ർ വി​ളി​ച്ചെ​ങ്കി​ലും ആ​രും ടെ​ൻ​ഡ​റെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല. ഇ​പ്പോ​ൾ ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യാ​ണ് ടെ​ൻ​ഡ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. 13.61 കോ​ടി രൂ​പ​യ്ക്കാ​ണ് പ​ദ്ധ​തി ടെ​ൻ​ഡ​റാ​യി​രി​ക്കു​ന്ന​ത്.

നി​ർ​മാ​ണ​ത്തി​ന്‍റെ ട്ര​യ​ൽ​പൈ​ലിം​ഗ് ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ ആ​രം​ഭി​ക്കാ​നും അ​തേ സ​മ​യം​ത​ന്നെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മ​ദ്രാ​സ് ഐ​ഐ​ടി​യു​ടെ അം​ഗീ​കാ​രം ഉ​റ​പ്പാ​ക്കാ​നും ഊ​രാ​ളു​ങ്ക​ലി​നോ​ടു മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

യോ​ഗ​ത്തി​ൽ തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി സ​ന്നി​ഹി​ത​നാ​യി​രു​ന്നു. എ​ല്ലാ വ​കു​പ്പു​ക​ളു​ടെ​യും ഏ​കോ​പ​നം പ​ദ്ധ​തി വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ബ് ക​ള​ക്ട​ർ സ​ഫ്ന ന​സ​റു​ദ്ദീ​ൻ, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ പ​ങ്കെ​ടു​ത്തു.